Oneplus 15: വിപണി പിടിയ്ക്കാൻ വൺപ്ലസ് 15; ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഫ്ലാഗ്ഷിപ്പ് കില്ലറെന്ന് വിളിപ്പേര്
Oneplus 15 Launched: വൺപ്ലസ് 15 ഇന്ത്യൻ മാർക്കറ്റിലെത്തി. തകർപ്പൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഫോൺ ആണ് വൺപ്ലസ് 15.

വൺപ്ലസ് 15
ഞെട്ടിക്കുന്ന ഫീച്ചറുകളുമായി വൺ പ്ലസ് 15 പുറത്തിറങ്ങി. ഫ്ലാഗ്ഷിപ്പ് കില്ലറെന്ന വിളിപ്പേരുമായി പുറത്തിറങ്ങുന്ന വൺപ്ലസ് 15ൽ വമ്പൻ ബാറ്ററിയും ഏറ്റവും നൂതന പ്രൊസസറുമാണ് ശ്രദ്ധേയം. ക്യാമറ, ചാർജിങ് സ്പീഡ് തുടങ്ങി വിവിധ മേഖലകളിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന വൺപ്ലസ് 15 സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന ഒരു മോഡലാണ്.
72,999 രൂപ മുതലാണ് വൺപ്ലസ് 15ൻ്റെ വില ആരംഭിക്കുന്നത്. 12 ജിബി റാം + 256 ജിബി മെമ്മറി വേരിയൻ്റാണ് ഈ വിലയ്ക്ക് ലഭിക്കുക. 16 ജിബി റാം + 512 ജിബി മെമ്മറി വേരിയൻ്റിന് 79,999 രൂപ നൽകണം. അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ, സാൻഡ് ഡ്യൂൺ എന്നീ നിറങ്ങളിൽ മോഡൽ ലഭിക്കും. ഈ മാസം 13ന് രാത്രി 8 മണി മുതൽ ഫോണിൻ്റെ വില്പന ആരംഭിച്ചു. ആമസോൺ ഇന്ത്യയാണ് ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. ലോച് ഓഫറായി കാർഡ് ഡിസ്കൗണ്ടുകളും ലഭിക്കും.
Also Read: iQOO 15 Indian Launch : ഇത്രയും വിലയിൽ ഇത് മുതലാകുമോ? എന്താണ് പ്രത്യേകത?
6.78 ഇഞ്ചിൻ്റെ എമോഎൽഇഡി എൽടിപിഒ പാനലാണ് ഫോണിൻ്റെ ഡിസ്പ്ലേ. സ്നാപ്ഡ്രാഗഡ് എലീറ്റ് 8 ജെൻ 5 പ്രൊസസറിൽ ഫോൺ പ്രവർത്തിക്കും. 7300 എംഎഎച്ച് ബാറ്ററിയും 120 വാട്ടിൻ്റെ വയേർഡ് ചാർജറും ഫോണിൻ്റെ സവിശേഷതകളാണ്. 50 വാട്ടിൻ്റെ വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. 50 മെഗാപിക്സലിൻ്റെ ട്രിപ്പിൾ ക്യാമറയാണ് റിയർ എൻഡിലുള്ളത്. മെയിൻ ക്യാമറയ്ക്കൊപ്പം അൾട്രവൈഡ്, 3.5x ടെലിഫോട്ടോ ക്യാമറകളും 50 മെഗാപിക്സലാണ്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.
ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ പുതിയ ഡിസൈനാണ് ഇക്കുറി വൺപ്ലസ് പരീക്ഷിക്കുന്നത്. ക്യാമറ ഐലൻഡിൻ്റെയടക്കം ഡിസൈനിൽ വൺപ്ലസ് ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്.