OnePlus 15 vs iQOO 15: വൺ പ്ലസ് 15 എടുക്കണോ ഐകൂ 15 എടുക്കണോ?; ഇതാ, നിങ്ങൾക്ക് അറിയേണ്ടതെല്ലാം

OnePlus 15 or iQOO 15 Which Is Better: ഐകൂ 15 എടുക്കണോ വൺപ്ലസ് എടുക്കണോ? രണ്ട് ഫോണും വിശദമായി പരിശോധിച്ച് തീരുമാനിക്കാം.

OnePlus 15 vs iQOO 15: വൺ പ്ലസ് 15 എടുക്കണോ ഐകൂ 15 എടുക്കണോ?; ഇതാ, നിങ്ങൾക്ക് അറിയേണ്ടതെല്ലാം

വൺപ്ലസ് 15, ഐകൂ 15

Published: 

18 Nov 2025 | 08:43 AM

ഒരേസമയം പ്രഖ്യാപിക്കപ്പെട്ട രണ്ട് ഫ്ലാഗ്ഷിപ്പ് ഫോണുകളാണ് വൺപ്ലസ് 15നും ഐകൂ 15നും. ഇതിൽ വൺപ്ലസ് 15 ഈ മാസം 13ന് പുറത്തിറങ്ങിയപ്പോൾ ഐകൂ 15 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക ഈ മാസം 26നാണ്. ഏകദേശം ഒരുപോലെയുള്ള സ്പെക്സാണ് രണ്ട് ഫോണിനും. ഇതിൽ ഏതെടുക്കണമെന്ന് പലർക്കും ആശയക്കുഴപ്പമുണ്ട്. സ്പെക്സ് ഒരുപോലെയാണെങ്കിലും രണ്ട് ഫോണുകളുടെയും പെർഫോമൻസ് രണ്ട് തരത്തിലാണ്. വിശദമായി പരിശോധിക്കാം.

രണ്ട് ഫോണുകൾക്കും അമോഎൽഇഡി ഡിസ്പ്ലേയാണ്. എന്നാൽ, സ്ക്രീൻ സൈസും റെസല്യൂഷനും ഐകൂ 15ൽ അധികമാണ്. റീഫ്രഷ് റേറ്റ്, പീക്ക് ബ്രൈറ്റ്നസ് എന്നീ കാര്യങ്ങളിൽ യഥാക്രമം വൺപ്ലസ് 15നും ഐകൂ 15ഉം മുന്നിട്ടുനിൽക്കുന്നു. സ്ക്രീൻ പ്രൊട്ടക്ഷനിൽ വൺ പ്ലസ് ആണ് മുന്നിൽ.

പ്രൊസസർ, ചിപ്സെറ്റ് തുടങ്ങി പെർഫോമൻസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഇരു ഫോണുകളിലും ഒരുപോലെ. എങ്കിലും ഒരു പൊടിയ്ക്ക് വൺപ്ലസ് മുന്നിട്ടുനിൽക്കുന്നു. ബാറ്ററി വൺപ്ലസിൽ 7300 എംഎഎച്ചും ഐകൂവിൽ 7000 എംഎഎച്ചും. അതേസമയം ഐകൂ 100 വാട്ട് ഫാസ്റ്റ് ചാർജിങ് നൽകുമ്പോൾ വൺപ്ലസ് നൽകുന്നത് 80 വാട്ട്. വൺപ്ലസിൽ റിവേഴ്സ് വയർലസ് ചാർജിങ് സംവിധാനമുണ്ട്.

Also Read: Red Dead Redemption: ജോൺ മാഴ്സ്റ്റണിൻ്റെ ജീവിതം ഇനി കൈവെള്ളയിൽ; റെഡ് ഡെഡ് റിഡംപ്ഷൻ മൊബൈൽ പതിപ്പ് പ്രഖ്യാപിച്ചു

ക്യാമറ പരിഗണിക്കുമ്പോൾ രണ്ട് ഫോണും ഒരുപോലെയാണെങ്കിലും 4കെ വിഡിയോ റെക്കോർഡിങ് ഒപ്റ്റിക്കൽ സൂം എന്നീ മേഖലകളിൽ വൺപ്ലസിന് നേരിയ മേൽക്കൈ ഉണ്ട്. ടെലിഫോട്ടോ ലെൻസിലും അൾട്രവൈഡിലും ഐകൂവും മുന്നിട്ടുനിൽക്കുന്നു. വൺപ്ലസിൽ ഇസിം സപ്പോർട്ട് ചെയ്യും.

68,999 രൂപ മുതലാണ് വൺപ്ലസ് 15 ഇന്ത്യയിൽ വില്പന നടക്കുന്നത്. ഐകൂ 15ന് പ്രതീക്ഷിക്കുന്ന വില 64,999 രൂപ. ഈ വിലയിൽ രണ്ട് ഫോണുകളും നല്ല ഡീലാണ്. ഗെയിമർമാരാണെങ്കിൽ ഐകൂവിലെ പ്രത്യേക ഗെയിമിങ് ചിപ് ഗുണകരമാവും.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്