Pakistan Starlink Service: സ്റ്റാർലിങ്ക് സേവനം ഇനി മുതൽ പാകിസ്ഥാനിലും; ഇലോൺ മസ്ക്കിന് പച്ചകൊടി

Pakistan Elon Musk Starlink Service: രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങളും ഐടി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഭാ​ഗമായാണ് ഇത്തരമൊരു നീക്കം. പാകിസ്ഥാനിൽ സേവനം ആരംഭിക്കുന്നതിന് കഴിഞ്ഞ വർഷമാണ് മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് അപേക്ഷ സമർപ്പിച്ചത്.

Pakistan Starlink Service: സ്റ്റാർലിങ്ക് സേവനം ഇനി മുതൽ പാകിസ്ഥാനിലും; ഇലോൺ മസ്ക്കിന് പച്ചകൊടി

Elon Musk

Published: 

24 Mar 2025 08:25 AM

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനവുമായി ഇലോൺ മസ്ക്ക്. ഉടൻ തന്നെ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇലോൺ മസ്‌കിൻറെ കമ്പനിക്ക് പാക്കിസ്ഥാൻ സർക്കാർ താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻറെ നിർദ്ദേശാനുസരണം സ്റ്റാർലിങ്കിന് താൽക്കാലിക രജിസ്ട്രേഷൻ നൽകിയതായി ഐടി മന്ത്രി ഷാജ ഫാത്തിമ അറിയിച്ചു.

ഇതോടെ പാകിസ്ഥാനിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള പച്ചകൊടി മസ്കിന് ലഭിച്ചിരിക്കുകയാണ്. ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് സേവനം നൽകുന്ന ആഗോളതലത്തിൽ തന്നെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച കമ്പനികളിൽ ഒന്നാണ് സ്റ്റാർലിങ്ക് സർവീസസ്. എല്ലാ സുരക്ഷാ, നിയന്ത്രണ സ്ഥാപനങ്ങളുടെയും അഭിപ്രായ സമന്വയത്തോടെയാണ് സ്റ്റാർലിങ്കിന് താൽക്കാലിക നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയിള്ളതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങളും ഐടി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഭാ​ഗമായാണ് ഇത്തരമൊരു നീക്കം. പാകിസ്ഥാനിൽ സേവനം ആരംഭിക്കുന്നതിന് കഴിഞ്ഞ വർഷമാണ് മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് അപേക്ഷ സമർപ്പിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് ഗണ്യമായ മുന്നേറ്റം നടത്തുന്നുവരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

സ്റ്റാർലിങ്കിൻറെ പദ്ധതിയുടെ സാധ്യമായ വിലവിവര പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗാർഹിക ഉപയോഗത്തിനുള്ള സ്റ്റാർലിങ്ക് പ്ലാനിൻറെ വില പ്രതിമാസം 6,800 മുതൽ 28,000 വരെയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉപയോക്താക്കൾക്ക് 50-250 Mbps വേഗതയിലാകും ഇൻ്റർനെറ്റ് സേവനം ലഭിക്കുക. ഇതിനുപുറമെ, സ്റ്റാർലിങ്ക് സേവനം ലഭിക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയറിൻറെ വില 97,000 പാകിസ്ഥാൻ രൂപയാണ്.

വാണിജ്യ ഉപയോഗത്തിന് സ്റ്റാർലിങ്ക് സേവനം അല്പം ചെലവേറിയതാകും. വാണിജ്യ ഉപയോക്താക്കൾ 100-500 Mbps ഇൻ്റർനെറ്റ് വേഗതയ്ക്ക്, പ്രതിമാസം 80,000 രൂപ മുതൽ 95,000 പാകിസ്ഥാൻ രൂപ വരെയാകും നൽകേണ്ടിവരിക. എന്നാൽ കമ്പനി ഇതുവരെ നിരക്കുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ