AI Photo editing App : ഓണം ഫോട്ടോസ് എഐ ഉപയോ​ഗിച്ച് ഒന്നു വെറൈറ്റിയാക്കിയാലോ … 5 മൊബൈൽ ആപ്പുകൾ ഇതാ

Photos can be edited through mobile using AI: ഫ്രെയിമിലുള്ള അനാവശ്യ വസ്തുക്കളെ ഒറ്റ ടാപ്പിൽ നീക്കം ചെയ്യാനും ചിത്രത്തിന് ചേരുന്ന പുതിയ ഭാഗങ്ങൾ സൃഷ്ടിച്ച് ഫോട്ടോയെ കൂടുതൽ മികച്ചതാക്കാനും മങ്ങിയതോ പഴയതോ ആയ ചിത്രങ്ങളെ മിഴിവുറ്റത് ആക്കാനും ചിത്രത്തെ പെയിന്റിങ് കാർട്ടൂൺ ആക്കി മാറ്റാനും എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മെ സഹായിക്കുന്നു.

AI Photo editing App : ഓണം ഫോട്ടോസ് എഐ ഉപയോ​ഗിച്ച് ഒന്നു വെറൈറ്റിയാക്കിയാലോ ... 5 മൊബൈൽ ആപ്പുകൾ ഇതാ

Photo Editing Apps Usings Ai

Updated On: 

06 Sep 2025 14:34 PM

ഓണം വൈബ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. പലതരത്തിലുള്ള ഫോട്ടോകൾ മൊബൈലിൽ കുന്നുകൂടി കിടക്കുന്നുണ്ടാകും. അതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു മോഡിഫൈ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താരമാകണോ? വലിയ ഫോട്ടോ എഡിറ്റ് കഴിവുകൾ ഇല്ലാതെ തന്നെ ഇതിന് സാധ്യത തുറന്നു തരുന്ന അഞ്ച് ആപ്പുകൾ പരിചയപ്പെടാം.

എങ്ങനെയെല്ലാം എ ഐ ഉപയോഗിക്കാം

 

ഒരു ഫോട്ടോ എടുക്കുമ്പോൾ പലതരത്തിലുള്ള ന്യൂനതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് അനാവശ്യമായി ഫ്രെയിമിൽ ആളുകൾ വന്നു പെടുകയോ അല്ലെങ്കിൽ ക്ലാരിറ്റി ഇല്ലാതെ വരികയോ എല്ലാം ചെയ്യാം. ഇത്തരത്തിലുള്ള ന്യൂനതകൾ മാറ്റാൻ സാധാരണ എഡിറ്റിങ്ങിനേക്കാൾ എഐ കാര്യക്ഷമമായി ഉപയോഗിക്കാം. ഫ്രെയിമിലുള്ള അനാവശ്യ വസ്തുക്കളെ ഒറ്റ ടാപ്പിൽ നീക്കം ചെയ്യാനും ചിത്രത്തിന് ചേരുന്ന പുതിയ ഭാഗങ്ങൾ സൃഷ്ടിച്ച് ഫോട്ടോയെ കൂടുതൽ മികച്ചതാക്കാനും മങ്ങിയതോ പഴയതോ ആയ ചിത്രങ്ങളെ മിഴിവുറ്റത് ആക്കാനും ചിത്രത്തെ പെയിന്റിങ് കാർട്ടൂൺ ആക്കി മാറ്റാനും എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മെ സഹായിക്കുന്നു. കൂടുതലായി നമ്മളിൽ പലരും തന്നെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൊബൈൽ ആപ്പുകൾ ഏതൊക്കെയെന്ന് നോക്കാം.

 

പിക്‌സ്ആർട്ട്

 

ഓൾ ഇൻ വൺ എഡിറ്റിംഗ് ആപ്പ് എന്ന നിലയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. പശ്ചാത്തലം നീക്കം ചെയ്യാനും നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമിക്കാനും അതുപോലെതന്നെ ഫോട്ടോയുടെ ഏതെങ്കിലും ഒരു ഭാഗം 7 ഉപയോഗിച്ച് റീപ്ലേസ് ചെയ്യാനും ഈ ആപ്പ് ഏറെ സഹായകമാണ് ഇപ്പോൾ. തുടക്കക്കാർക്ക് തന്നെ ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.

 

അഡോബ് ലൈറ്റ് റൂം ആൻഡ് ഫോട്ടോഷോപ്പ് എക്‌സ്പ്രസ്

 

അഡോബിനെ നമ്മളെല്ലാം അറിയും. അഡോബിലെ തന്നെ ജനറേറ്റീവ് റിമൂവ് പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഇപ്പോൾ ലൈറ്റ് റൂമുകളിൽ ലഭ്യമാണ്. മുഖത്തെ ലൈറ്റിംഗ് ക്രമീകരിക്കാനും ചിത്രത്തിന്റെ നിറങ്ങളും ലൈറ്റിംഗും മെച്ചപ്പെട്ടതാക്കാനും ഇത് സഹായിക്കും.

 

റെമിനി

 

സെൽഫികളും പോർട്രേറ്റുകളും അതിമനോഹരമാക്കാൻ ഇത് സഹായിക്കും. മാജിക് അവതാർ എന്ന ഫീച്ചറിലൂടെ സെൽഫികൾ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രം ആക്കി മാറ്റാൻ സാധിക്കും

Also read – എഐ പണികളയില്ലെന്നു ഉറപ്പു കൊടുത്തു, പിന്നാലെ 4000 പേരെ പിരിച്ചുവിട്ട

ഫോട്ടോ ഡയറക്ടർ

 

എ ഐ ഉപയോഗിച്ച് അനാവശ്യമായ വസ്തുക്കളെ നീക്കം ചെയ്യുക പശ്ചാത്തലം മാറ്റുക മുടിക്ക് സ്‌റ്റൈലുകൾ നൽകുക തുടങ്ങിയ നിരവധി ഫീച്ചറുകൾ ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ചിത്രങ്ങളെ പെയിന്റിംഗ് ആക്കി മാറ്റാനും ഇതിലൂടെ കഴിയും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും