AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Realme GT 7 Pro: 15000 രൂപ കുറച്ചു, പുതിയ ഫോൺ വന്നപ്പോൾ പഴയതിന് ആവശ്യക്കാർ

Realme GT 7 Pro Updates: ഇതിന് വിവിധ ബാങ്ക് ഓഫറുകളും ബാധകമാണ്. കൂടാതെ, നിങ്ങളുടെ പഴയ ഫോൺ മാറി എടുത്താൽ നിങ്ങൾക്ക് 33,300 രൂപ വരെ അതുവഴി ലാഭിക്കുകയും ചെയ്യാം

Realme GT 7 Pro: 15000 രൂപ കുറച്ചു, പുതിയ ഫോൺ വന്നപ്പോൾ പഴയതിന് ആവശ്യക്കാർ
Realme Gt7 Pro Price CutImage Credit source: TV9 Network
arun-nair
Arun Nair | Updated On: 10 Nov 2025 14:37 PM

ന്യൂഡൽഹി: പുതിയ ഫോണിറക്കി പഴയതിൻ്റെ വില കൂട്ടി കച്ചവടം കൂട്ടുക. എല്ലാ സ്മാർട്ട് ഫോൺ കമ്പനികളും സ്ഥിരം പയറ്റുന്ന തന്ത്രമാണിത്. ഇത്തരത്തിൽ വിലക്കുറവിലുള്ളൊരു ഫോണാണ് റിയൽമിയുടെ ജിടി-7 പ്രോ. ഫോൺ ഇറങ്ങിയപ്പോഴുണ്ടായിരുന്ന വിലയേക്കാൾ 15000 രൂപ കുറവിലാണ്. ഇതിപ്പോൾ മാർക്കറ്റിൽ ലഭ്യമായിരിക്കുന്നത്. കൂടാതെ ഫോൺ വാങ്ങുന്നവർക്ക് ബാങ്കിൻ്റെ കിഴിവുകളും മികച്ച ഒാഫറുകളും ലഭിക്കും, ക്യാമറയുടെ ക്വാളിറ്റിയിൽ വളരെ അധികം ഫാൻസുള്ള ഫോൺ കൂടിയാണിത്.

കിഴിവും ഓഫറുകളും

59,999 രൂപക്കാണ് റിയൽമി ജിടി 7 പ്രോ പുറത്തിറക്കിയത്. ഇതിൻ്റെ 12 ജിബി റാം + 256 ജിബി വേരിയൻ്റിന് ഫ്ലിപ്കാർട്ടിൽ 44,498 രൂപയാണ് വില. ഇതിന് വിവിധ ബാങ്ക് ഓഫറുകളും ബാധകമാണ്. കൂടാതെ, നിങ്ങളുടെ പഴയ ഫോൺ മാറി എടുത്താൽ നിങ്ങൾക്ക് 33,300 രൂപ വരെ അതുവഴി ലാഭിക്കുകയും ചെയ്യാം, ഇങ്ങനെ വളരെ കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.

ജിടി 7 പ്രോ സ്പെസിഫിക്കേഷനുകൾ

6.78 ഇഞ്ച് 1.5K LTPO Eco2 OLED പ്ലസ് 3D ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്, 2780 x 1264 പിക്‌സലാണ് ഫോണിൽ സപ്പോർട്ട് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്‌പ്ലേ റെസല്യൂഷൻ , സ്‌ക്രീൻ-ടു-ബോഡി അനുപാതം 94.2 ശതമാനം വരെയാണ്. 3nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് . 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-ൽ പ്രവർത്തിക്കുന്ന ഈ റിയൽമി ഫോണിൻ്റെ ബാറ്ററി 5,800 എംഎഎച്ച് ആണ്. 120W സൂപ്പർഫാസ്റ്റ് ചാർജറും ഇതിന് നൽകിയിട്ടുണ്ട്.

ക്യാമറ സ്പെസിഫിക്കേഷനുകൾ

ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. 50MP, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയാണ് ഫോണിൻ്റെ പ്രത്യേകത. 8MP അൾട്രാ-വൈഡ് ക്യാമറ. 50MP, 3x ഒപ്റ്റിക്കൽ സൂമും 120x സൂപ്പർ സൂമും പിന്തുണയ്ക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി, 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

ഇതാണ് ജിടി-7 പ്രോ