Redmi Note 13 Pro: 7,000 രൂപ കുറവിൽ റെഡ്മിയുടെ ഒരു ഹൈ ഫീച്ചർ ഫോൺ

Redmi Note 13 Pro Price: 200 മെഗാപിക്സൽ ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം റെഡ്മി നോട്ട് 13 പ്രോയുടെ പ്രത്യേകതയാണ് , 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കും അനുയോജ്യമായിരിക്കും

Redmi Note 13 Pro: 7,000 രൂപ കുറവിൽ റെഡ്മിയുടെ ഒരു ഹൈ ഫീച്ചർ ഫോൺ

Redmi Note 13 Pro

Published: 

21 Apr 2025 11:53 AM

ന്യൂഡൽഹി: ന്യൂഡൽഹി: ഫെസ്റ്റിവൽ സീസൺ സെയിലിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അത്രെയും വൈകേണ്ട. ഗംഭീര വിലക്കിഴിവിൽ ഒരു കിടിലൻ ഫോൺ നിങ്ങൾക്കായി ഒരുക്കുകയാണ് റെഡ്മി. 7,000 രൂപ കുറവിൽ നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം. ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഫോണായിരിക്കും റെഡ്മി നോട്ട് 13 പ്രോ. 200-മെഗാപിക്സൽ ക്യാമറയുള്ള ഫോണിൽ DSLR-ലെവൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും വരെ നിങ്ങൾക്ക് ഒറ്റക്ക് സാധിക്കുമെന്നതാണ് പ്രത്യേകത. 30000 രൂപക്ക് അടുത്ത് വിലയുള്ള ഫോൺ നിങ്ങൾക്ക് 16,000 രൂപയിൽ താഴെ നിങ്ങൾക്ക് സ്വന്തമാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത, എല്ലാം പരിശോധിക്കാം.

റെഡ്മി നോട്ട് 13 പ്രോ കിഴിവ്

റെഡ്മി നോട്ട് 13 പ്രോയുടെ 256 ജിബി വേരിയൻ്റിൻ്റെ ആമസോണിലെ വില 30,999 രൂപയാണ്. 27 ശതമാനം കിഴിവിന് ശേഷം വെറും 22,587 രൂപയ്ക്ക് ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം! ഒപ്പം സൈറ്റിലൂടെ ലഭ്യമായ ബാങ്ക് ഓഫറുകൾ കൂടി പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ് ചേഞ്ച് ചെയ്താൽ നിങ്ങൾക്ക് 17,400 രൂപയിൽ കൂടുതൽ കിഴിവും ഇതിൽ ലഭിക്കാം. ഫോണിൻ്റെ അവസ്ഥക്ക് അനുസരിച്ചായിരിക്കും ഇതിന് വില.

റെഡ്മി നോട്ട് 13 പ്രോ സ്പെസിഫിക്കേഷനുകൾ

റെഡ്മി നോട്ട് 13 പ്രോയിൽ ഒരു സ്റ്റൈലിഷ് ഗ്ലാസ് ബാക്ക് പാനൽ ഉണ്ട്, ഒപ്പം ഒരു മികച്ച പ്ലാസ്റ്റിക് ഫ്രെയിമും ഇതിലുണ്ട്. ഇതിന് IP54 റേറ്റിംഗ് ഉള്ളതിനാൽ വെള്ളം പറ്റിയാലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. കൂടുതൽ സെക്യൂരിറ്റി ഫീച്ചർ എന്ന നിലയിൽ ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഫോറും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13-ലാണ് ഫോൺ പ്രവർത്തിക്കുന്നത്, കൂടാതെ 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്.

200 + 8 + 2 മെഗാപിക്സൽ ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം റെഡ്മി നോട്ട് 13 പ്രോയുടെ പ്രത്യേകതയാണ് , 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കും അനുയോജ്യമായിരിക്കും. 67W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5100mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് പകരുന്നത്, ഒറ്റ ചാർജിംഗിൽ വഴി ദിവസം മുഴുവൻ നിങ്ങൾക്ക് ഫോൺ ഉപയോഗിക്കാനാകും.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ