AI Replacing Human Jobs: എഐ മൂലം തൊഴിലവസരങ്ങൾ ഇല്ലാതാകുമോ? പ്രതീക്ഷിക്കാത്ത മേഖലകളെയും ബാധിക്കും
Jobs at Risk from AI: ആരും പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും എഐ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തിൽ ഭീഷണി നേരിടുന്ന ചില തൊഴിൽ മേഖലകൾ നോക്കാം.

പ്രതീകാത്മക ചിത്രം
നിർമ്മിത ബുദ്ധി അഥവാ എഐ ഒട്ടുമിക്ക തൊഴിൽ മേഖലകളെയും കീഴടക്കി വരികയാണ്. ബഹുഭൂരിപക്ഷം ജോലികളിലും എഐ മികവ് പുലർത്തുന്നത് മനുഷ്യരിൽ ആശങ്ക ഉയർത്തുകയാണ്. 2025ഓടെ നാലിൽ ഒന്നു ജോലി റോബോട്ടുകളും സ്മാർട്ട് സോഫ്റ്റ്‌വെയറുകളും ഏറ്റെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എഐയുടെ വരവോടെ ഫാക്ടറി ജോലികളും മറ്റും മാത്രമേ നഷ്ടമാകൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും എഐ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തിൽ ഭീഷണി നേരിടുന്ന ചില തൊഴിൽ മേഖലകൾ നോക്കാം.
1. ആരോഗ്യമേഖല
റോബോട്ടുകൾ ശസ്ത്രക്രിയയ്ക്ക് വരെ സഹായിക്കുന്ന കാലമാണിത്. സാധാരണ ഡോക്ടർമാരെക്കാൾ വേഗത്തിൽ കാൻസർ പോലുള്ള രോഗങ്ങൾ കണ്ടെത്താൻ എഐക്ക് സാധിക്കുന്നു. ചില ആശുപത്രികളിൽ മരുന്ന് വരെ നൽകുന്നത് എഐ വേണം.
2. ഇൻഷുറൻസ്
ആരൊക്കെ ഇൻഷുറൻസിന് അർഹരാണ്, അവർക്ക് എത്ര രൂപ നൽകണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ തീരുമാനിക്കുന്നത് കമ്പ്യൂട്ടറുകൾ അഥവാ എഐ ആണ്.
3. ആർക്കിടെക്ട്സ്
വീടുകളുടെ രൂപകൽപ്പന ഇനി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും ചെയ്യാം.
4. മാധ്യമ പ്രവർത്തനം
ഫിനാൻസ്, സ്പോർട്‌സ്, വിനോദം, ജീവിതശൈലി തുടങ്ങിയ മേഖലകളിലെ വാർത്തകൾ ഇപ്പോൾ മെഷീനുകൾ തന്നെ എഴുതുന്നു.
5. ഫിനാൻസ് ജോലികൾ
കണക്കുകൾ തയ്യാറാക്കൽ, ടാക്‌സ് റിട്ടേൺ, സ്റ്റോക്ക് വാങ്ങൽ/വിൽപ്പന പോലുള്ള ജോലികളെലാം കമ്പ്യൂട്ടറുകൾ ചെയ്യുന്നു.
6. അധ്യാപനം
ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ രീതിയിൽ അവരെ പഠിപ്പിക്കാൻ എഐയ്ക്ക് സാധിക്കും. ഇത് അധ്യാപകരുടെ ജോലിക്കും ഭീഷണിയായേക്കാം.
7. ഹ്യൂമൻ റിസോഴ്സസ്
സിവി-കൾ പരിശോധിക്കുക, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക തുടങ്ങിയ ജോലികളും ഇപ്പോൾ കമ്പ്യൂട്ടറുകൾക്കാണ് ചെയ്യുന്നത്.
8. മാർക്കറ്റിംഗ്
പരസ്യങ്ങൾക്കായി ക്യാപ്ഷനുകൾ എഴുതാനും, പരസ്യം എവിടെ ഇടണമെന്ന് തീരുമാനികാനുമെല്ലാം കമ്പ്യൂട്ടറുകൾക്ക് സാധിക്കുന്നു.
9. അഭിഭാഷകർ
കമ്പ്യൂട്ടറുകൾക്ക് ആയിരക്കണക്കിന് കേസ് ഫയലുകളും ഹർജികളും വളരെ വേഗത്തിൽ വായിക്കാൻ കഴിയും. കേസ് വിജയിക്കുമോ പരാചയപെടുമോ എന്ന് പഴയ കേസുകൾ അടിസ്ഥാനമാക്കി അനുമാനിക്കാനും എഐക്ക് കഴിയും.
10. പോലീസ്
മുൻ കേസുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ. എഐക്ക് കുറ്റകൃത്യങ്ങൾ എവിടെയാണ് സംഭവിക്കാൻ സാധ്യതയുള്ളത് എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയും.
ഇതെല്ലാം കൊണ്ട് തന്നെ എഐ ഏറ്റെടുക്കാൻ സാധ്യത ഇല്ലാത്ത മേഖലകൾ ഏതെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്.