Vivo 5G Phone: ഡ്യൂവല്‍ എഐ ക്യാമറ, ബജറ്റ് ഫോണുമായി വിവോ; വില വെറും 12,000
Vivo 5G Phone Under 12000: മീഡിയാടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റാണ് ഫോണില്‍ ഉപയോഗിക്കുന്നത്. മാത്രമല്ല ഡ്യൂവല്‍ സോണി എഐ ക്യാമറയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. സെക്കന്‍ഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടറാണ് ഫോണിലുള്ളത്.

Vivo T3 Lite 5G
പുതിയ ബജറ്റ് ഫ്രെണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ (Vivo). ടി ത്രീ സിരീസില്‍ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജി ഫോണ്‍ (5G Smartphone) ജൂണ്‍ 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റില്‍ ഒതുങ്ങുന്ന ഫോണ്‍ ആയതുകൊണ്ട് തന്നെ 12000 രൂപയില്‍ താഴെയായിരിക്കും ഫോണിന് വില വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read: Google Maps Timeline: ‘യാത്രപോകാം സീക്രട്ടായി…’: ഗൂഗിൾ മാപ്സ് ടൈംലൈൻ സ്വകാര്യമാക്കാനൊരുങ്ങി ഗൂഗിൾ
മീഡിയാടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റാണ് ഫോണില്‍ ഉപയോഗിക്കുന്നത്. മാത്രമല്ല ഡ്യൂവല്‍ സോണി എഐ ക്യാമറയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. സെക്കന്‍ഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടറാണ് ഫോണിലുള്ളത്. ഫോണിന്റെ ടീസര്‍ ഇമേജ് ഇതിനോടകം കമ്പി പുറത്തുവിട്ടിട്ടുണ്ട്. ഫ്‌ളാറ്റ് സ്‌ക്രീനില്‍ ഫ്‌ളാറ്റ് റിയര്‍ പാനലോടെയാണ് ഫോണ്‍ പുറത്തിറങ്ങുക എന്നാണ് സൂചന.
മാത്രമല്ല, ചരുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ ഡ്യൂവല്‍ റിയര്‍ ക്യാമറും ഫോണിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50 എംപി പ്രധാന ക്യാമറയും 2 എംപി ഡെപ്ത് സെന്‍സറും സ്മാര്‍ട്ട്‌ഫോണിലുണ്ടാകും. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 120Hz വരെ റിഫ്രഷ് റേറ്റുള്ള എല്‍സിഡി ഡിസ്‌പ്ലേ ആയിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത എന്നാണ് റിപ്പോര്‍ട്ട്.