E20 petrol : വണ്ടിയുടെ മൈലേജ് കുറയ്ക്കും… പക്ഷെ എക്കോഫ്രഡ്ലി… ഇ 20 വാദങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ?

What is E20 petrol, benefits,problems : ഇത് മൈലേജ് കുറയ്ക്കുന്നു എന്നൊരു ആക്ഷേപമുണ്ട്. അതായത് രണ്ടു മുതൽ 6% വരെ കുറവാണ് പലരും രേഖപ്പെടുത്തിയിട്ടുള്ളത്.

E20 petrol : വണ്ടിയുടെ മൈലേജ് കുറയ്ക്കും... പക്ഷെ എക്കോഫ്രഡ്ലി... ഇ 20 വാദങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ?

പ്രതീകാത്മക ചിത്രം

Published: 

02 Sep 2025 18:42 PM

ന്യൂഡൽഹി: രാജ്യത്തെ ഇറക്കുമതി ചെയ്യുന്ന സംസ്കൃത എണ്ണയുടെ അളവ് കുറയ്ക്കുക കൂടുതൽ പ്രകൃതി സൗഹൃദപരമായ ഇന്ധനം ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുമ്പിൽ കണ്ട് സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഈ E20 പെട്രോൾ ഇന്ന് ചർച്ചയായി കൊണ്ടിരിക്കുകയാണ്. 20 ശതമാനം എത്തനോളും 80% പെട്രോളും കൂട്ടിച്ചേർത്ത് വിൽക്കുക എന്ന ആശയമാണ് ഇത്. നിലവിൽ നിൽക്കുന്ന E 10 പെട്രോളിന് പകരമായി ഇത് എന്ത് മറിമായം ആണ് കാട്ടുന്നത് എന്ന് നോക്കാം

 

ഇതെങ്ങനെ പ്രവർത്തിക്കുന്നു

 

പെട്രോളിൽ ചേർക്കപ്പെടുന്നു എന്ന് പറയുന്ന എത്തനോൾ ശാസ്ത്രീയമായി നോക്കി കഴിഞ്ഞാൽ ഇതിൽ ഓക്സിജനേറ്റ് ആണ്. അതായത് ഇതിലുള്ള അധിക ഓക്സിജൻ എൻജിൻ ഉള്ളിൽ കൂടുതലായി ഇന്ധനം കത്തുന്നതിന് സഹായിക്കും എന്ന് വേണം കരുതാൻ. ഇതുവഴി ദോഷകരമായ മലിനീകരണം ഉണ്ടാക്കുന്ന കാർബൺ മോണോക്സൈഡ് പോലുള്ളവ പുറത്തു വരുന്നില്ല. ഇതിന് പെട്രോളിനേക്കാൾ ഒക്ട്യ്ൻ നിരക്ക് കൂടുതലുമാണ്. അതായത് ഇ 20 കൂടി സപ്പോർട്ട് ചെയ്യുന്ന വണ്ടികളിൽ ഇത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കും.

 

ഇ 20 യുടെ ഗുണങ്ങൾ

 

  • ഇത് വളരെ പ്രകൃതി സൗഹൃദപരമായി പ്രവർത്തിക്കുന്ന ഒരു ഇന്ധനമാണ്
  • ഇന്ത്യയ്ക്ക് അകത്തുതന്നെ തയ്യാറാക്കുന്ന എത്തനോൾ, പെട്രോളും ആയി ചേർക്കുന്നതോടെ പുറത്തുനിന്ന് വരേണ്ട ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കാൻ കഴിയും.
  • എത്തനോൾ ചെടികളിൽ നിന്നും ആണ് നിർമ്മിക്കുന്നത് വളരെ എക്കോഫ്രണ്ട്ലി ആണ്. ഇതിന്റെ നിർമ്മാണം കൂടുന്നത് കർഷകർക്ക് ഏറെ ഗുണകരമാണ്

 

പ്രശ്നങ്ങൾ

 

  • ഇത് മൈലേജ് കുറയ്ക്കുന്നു എന്നൊരു ആക്ഷേപമുണ്ട്. അതായത് രണ്ടു മുതൽ 6% വരെ കുറവാണ് പലരും രേഖപ്പെടുത്തിയിട്ടുള്ളത്.
  • പഴയ വാഹനങ്ങളിൽ ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നു.
  • റബർ പ്ലാസ്റ്റിക് പോലെയുള്ള കേന്ദ്ര ഭാഗങ്ങൾ ഉള്ള പഴയ വണ്ടികളിൽ ഇത് വളരെ വേഗത്തിൽ പ്രശ്നമുണ്ടാക്കും എന്നാണ് പറയപ്പെടുന്നത്.
  • എന്നാൽ പുതിയ വണ്ടികളിൽ ഇത് പ്രശ്നം ഉണ്ടാക്കുന്നില്ല.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും