കേരള ബജറ്റ്
വരാൻ പോകുന്ന സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തെ അല്ലെങ്കിൽ സംസ്ഥാനത്തെ വരവ് ചിലവ് കണക്കുകളുടെ വിവരണമാണ് ബജറ്റ്. ബജറ്റ് അവതരിപ്പിക്കുന്നതിനൊപ്പം അടുത്ത സാമ്പത്തിക വർഷത്തിൽ ഏതെല്ലാം പദ്ധതികൾ സർക്കാർ മുന്നോട്ട് വെക്കുമെന്നും അതിനെല്ലാം എത്രത്തോളം ചിലവ് വിനിയോഗിക്കുമെന്നും അറിയിക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് സാധാരണയായി കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുക. അതിന് മുമ്പായി വിവിധ സംസ്ഥാനങ്ങളിൽ ബജറ്റ് അവതരിപ്പിക്കും. ഇനി പുതിയ ഒരു സർക്കാർ അധികാരത്തിൽ വന്നാൽ അപ്പോഴും പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നതാണ്.
നമ്മുടെ രാജ്യത്ത് രണ്ട് തരത്തിലുള്ള ബജറ്റാണുള്ളത്. ഒന്ന് ഇടക്കാല ബജറ്റ്, രണ്ടാമത്തേത് സമ്പൂർണ ബജറ്റ്. ഒരു സർക്കാരിൻ്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന ബജറ്റിനെയാണ് ഇടക്കാല ബജറ്റ് എന്ന പറയുന്നത്. ഈ ഇടക്കാല ബജറ്റിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി കഴിഞ്ഞിട്ടുള്ള ആദ്യ പാർലമെൻ്റ് അല്ലെങ്കിൽ നിയമസഭ സമ്മേളനത്തിൽ ആ വർഷത്തെ സമ്പൂർണ ബജറ്റും അവതരിപ്പിക്കുന്നതാണ്. അതേസമയം സാധാരണയായി എല്ലാ വർഷവും അവതരിപ്പിക്കുന്ന ബജറ്റുകൾ സമ്പൂർണ ബജറ്റുകളാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തവണ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത് മുൻ പ്രധാനമന്ത്രി മൊറാജി ദേശായിയാണ്. പത്ത് തവണയാണ് മൊറാജി ദേശായി പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നിലവിലെ ധനകാര്യ മന്ത്രി നിർമല സീതാരാമനുമാണ് പട്ടികയിൽ രണ്ടാമതുള്ളത്. ഇതുവരെ ഒമ്പത് ബജറ്റ് പ്രസംഗങ്ങളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് കെ എം മാണിയാണ് (13 തവണ). ഇത്തവണ സംസ്ഥാനത്തിൻ്റെ ബജറ്റ് അവതരിപ്പിക്കുന്നത് മുഖ്യമന്ത്രി ആണെന്ന് വിശേഷതയുമുണ്ട്.
Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
Medical Colleges Announced for Thiruvananthapuram and Haripad: വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി വകയിരുത്തിയതായി, ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ബഡ്ജറ്റിൽ വ്യക്തമാക്കി.
- Nithya Vinu
- Updated on: Jun 19, 2026
- 13:55 pm
Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍
No Welfare Pension Hike in Kerala Budget 2026, Beneficiaries Left Disappointed: കേരളത്തിലെ 600 കിലോമീറ്റര്‍ തീരദേശം, തുറമുഖം, നദികള്‍, കായലുകള്‍ തുടങ്ങി സര്‍വ്വ മേഖലകളെയും പ്രതിപാദിച്ച് പോയ ബജറ്റില്‍ പെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അല്‍പം ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണ്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്ഷേമപെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നത്.
- Shiji M K
- Updated on: Jun 19, 2026
- 13:40 pm
Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന
Kerala Budget 2026 Announces New Housing Scheme for SC-ST Families: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു. ഇതിന് പുറമെ ഈ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്.
- Shiji M K
- Updated on: Jun 19, 2026
- 13:03 pm
Kerala Budget 2026: പ്രിയദർശിനിക്ക് 600 കോടി; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
Rs 600 Crore for Priyadarshini KSRTC Free Travel Scheme: ബജറ്റിന്റെ തുടക്കത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആറ് ഇന്ദിരാ ഗ്യാരന്റികളിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, വയോജന ക്ഷേമ വകുപ്പ് രൂപീകരണം എന്നിവ സർക്കാർ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.
- Nithya Vinu
- Updated on: Jun 19, 2026
- 12:36 pm
Kerala Budget 2026: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ…
Kerala Budget DA, DR Arrears: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്
- Nithya Vinu
- Updated on: Jun 19, 2026
- 16:34 pm
Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍
Malappuram Gets Mega Development Push in Kerala Budget 2026: മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.
- Shiji M K
- Updated on: Jun 19, 2026
- 13:12 pm
Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ
Oommen Chandy Health Insurance Scheme: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.
- Nithya Vinu
- Updated on: Jun 19, 2026
- 11:33 am
Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
Malabar to Get New Football Stadium as Kerala Budget 2026 Allocates Rs 50 Crore: കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.
- Shiji M K
- Updated on: Jun 19, 2026
- 13:13 pm
Kerala Budget 2026: കിഫ്ബി പൊളിച്ച് പണിയും; പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി
Kerala Budget 2026 on KIIFB Revamp: ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Nithya Vinu
- Updated on: Jun 19, 2026
- 11:33 am
Kerala Budget 2026: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്
Kerala Budget 2026 Introduces Mission Samudra: കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.
- Shiji M K
- Updated on: Jun 19, 2026
- 11:41 am
Kerala Budget 2026 LIVE: വമ്പൻ പ്രഖ്യാപനങ്ങൾ, ബജറ്റ് അവതരണം പൂർത്തിയായി
Kerala CM VD Satheesan Budget 2026 Live Updates in Malayalam : പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും. ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്.
- Arun Nair
- Updated on: Jun 19, 2026
- 16:48 pm
Kerala Budget 2026 Live Streaming: വിഡി സതീശൻ്റെ ആദ്യ ബജറ്റ്; എപ്പോൾ, എവിടെ കാണാം?
Kerala Budget 2026 VD Satheesan Speech Live Streaming Date and Time: ഈ വർഷം നേരത്തെ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇടക്കാല ബജറ്റായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനാലാണ് വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയാണ് ബജറ്റ് പ്രസംഗം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
- Jenish Thomas
- Updated on: Jun 18, 2026
- 23:18 pm