Robot Attacks: അക്രമാസക്തനായി റോബോട്ട്, ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു; ഭീതിയുണർത്തി വീഡിയോ

AI Robot Attacks Viral Video: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹ്യൂമനോയിഡ് റോബോട്ടുകളും വളരെയധികം വളർന്നുകഴിഞ്ഞു. അതിനാൽ തന്നെ അവയുടെ ​ഗുണങ്ങളും ദോഷങ്ങളും വിദ​ഗ്ധർ പലപ്പോഴായി സമൂഹത്തെ ചൂണ്ടികാട്ടിയിട്ടുമുണ്ട്. ഫെബ്രുവരി ഒമ്പതിന് ചൈനയിലെ ടിയാൻജിനിൽ നടന്ന സ്പ്രിങ് ഫെസ്റ്റിവൽ ഗാലയിൽ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Robot Attacks: അക്രമാസക്തനായി റോബോട്ട്, ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു; ഭീതിയുണർത്തി വീഡിയോ

വീഡിയോയിൽ നിന്നും

Published: 

27 Feb 2025 | 09:49 PM

ലോകത്ത് സാങ്കേതിക വിദ്യയുടെ വളർച്ച വാക്കുകൾക്ക് അതീതമാണ്. എഐ, റോബോട്ട് തുടങ്ങി ഒരു മനുഷ്യൻ ചെയ്യുന്നതെന്തും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഒരേ സമയം അഭിമാനവും എന്നാൽ ഭയാനകവുമായ വളർച്ചയാണ് ഇന്ന് സാങ്കേതിക വിദ്യയുടെ വളർച്ചയിൽ കാണാൻ കഴിയുന്നത്. അത്തരത്തിൽ ജനങ്ങൾക്കിടയിൽ ഭീതിപടർത്തുന്ന ഒരു വീജിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹ്യൂമനോയിഡ് റോബോട്ടുകളും വളരെയധികം വളർന്നുകഴിഞ്ഞു. അതിനാൽ തന്നെ അവയുടെ ​ഗുണങ്ങളും ദോഷങ്ങളും വിദ​ഗ്ധർ പലപ്പോഴായി സമൂഹത്തെ ചൂണ്ടികാട്ടിയിട്ടുമുണ്ട്. ഫെബ്രുവരി ഒമ്പതിന് ചൈനയിലെ ടിയാൻജിനിൽ നടന്ന സ്പ്രിങ് ഫെസ്റ്റിവൽ ഗാലയിൽ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ഒരു റോബോട്ട് പെട്ടെന്ന് അക്രമാസക്തമാവുന്നതും ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നതാണ് വീഡിയോ.

സുരക്ഷാ ജീവനക്കാർ ഇടപെട്ട് റോബോട്ടിനെ അവിടെ നിന്ന് മാറ്റിയതിനാൽ ആർക്കും വലിയ പരിക്കുകളില്ലാതെ കാര്യം അവസാനിച്ചു. എന്നാൽ ഇതിനെ ഒരു ആക്രമണമായി കാണാനാവില്ലെന്ന നിലപാടിലാണ് പരിപാടിയുടെ സംഘാടകർ. റോബോട്ടിന്റെ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. പരിപാടിക്ക് മുമ്പ് റോബോട്ടിന്റെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്നുമാണ് അധികൃതർ പറയുന്നത്.

യുനിട്രീ റോബോട്ടിക്‌സ് വികസിപ്പിച്ച ഹ്യൂമനോയിഡ് ഏജന്റ് എഐ അവതാർ ആണ് പരിപാടിക്കിടെ പ്രശ്‌നമുണ്ടാക്കാനായി ഇറങ്ങിത്തിരിച്ചത്. സോഫ്റ്റ് വെയറിലുണ്ടായ തകരാറാണ് റോബോട്ടിന്റെ പെരുമാറ്റം ആകെ തകിടെ മറിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇത് ഏറെ ചർച്ചയായിരിക്കുകയാണ്. എഐ നിയന്ത്രിത റോബോട്ട് മനുഷ്യനെ ആക്രമിക്കാൻ തുടങ്ങുന്ന കാലമെത്തിയിരിക്കുന്നു എന്നാണ് പലരും വിമർശിച്ചിരിക്കുന്നത്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ