Amazon Job : അഞ്ച് ലക്ഷം തൊഴിലാളികൾക്ക് പകരം റോബോട്ടോ? ആമസോൺ ഓട്ടോമേഷന്റെ വഴിയിൽ

Amazon may soon replace more than half a million jobs: ഈ തൊഴിൽപരമായ മാറ്റത്തിനും അത് ഉണ്ടാക്കാൻ സാധ്യതയുള്ള തിരിച്ചടികൾക്കും തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, കമ്പനി രേഖകളിൽ 'ഓട്ടോമേഷൻ', 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നിവയ്ക്ക് പകരം "അഡ്വാൻസ്ഡ് ടെക്നോളജി" എന്നും 'റോബോട്ടുകൾക്ക്' പകരം "കോബോട്ട്സ്" അധവാ മനുഷ്യരുടെയും റോബോട്ടുകളുടെയും സഹകരണം എന്നും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നുണ്ട്.

Amazon Job : അഞ്ച് ലക്ഷം തൊഴിലാളികൾക്ക് പകരം റോബോട്ടോ? ആമസോൺ ഓട്ടോമേഷന്റെ വഴിയിൽ

Job At Amazon

Published: 

23 Oct 2025 14:11 PM

ന്യൂഡൽഹി: ആമസോണിൽ അഞ്ചു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇനി കുറഞ്ഞേക്കും. ഇനി ഇവിടെ ജോലികൾക്ക് റോബോട്ടുകളെ ഉപയോഗിച്ചേക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
പ്രവർത്തനങ്ങളുടെ 75 ശതമാനം ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് റോബോട്ടിക്സ് ടീമിന്റെ ലക്ഷ്യം. ഏറ്റവും ജീവനക്കാർ മാത്രം ജോലിക്കെടുക്കുന്ന വെയർഹൗസുകൾ സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 2027 ഓടെ അമേരിക്കയിൽ തങ്ങൾക്ക് ആവശ്യമായി വരുമായിരുന്ന 1,60,000-ത്തിലധികം ആളുകളെ നിയമിക്കുന്നത് ഒഴിവാക്കാൻ ഇ-കൊമേഴ്‌സ് ഭീമന്റെ ഓട്ടോമേഷൻ ടീമിന് കഴിയുമെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതുവഴി വിതരണം ചെയ്യുകയും ചെയ്യുന്ന ഓരോ ഇനത്തിനും ഏകദേശം 30 ശതമാനം അല്ലെങ്കിൽ 26 രൂപ കമ്പനിക്ക് ലാഭിക്കാം. ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും, 2033 ഓടെ 6,00,000 നിയമനങ്ങൾ ഒഴിവാക്കാൻ റോബോട്ട് ഓട്ടോമേഷനിലൂടെ സാധിക്കുമെന്ന് എക്സിക്യൂട്ടീവുകൾ പറഞ്ഞു. നിലവിൽ ആമസോണിൽ ഏകദേശം 1.2 ദശലക്ഷം (12 ലക്ഷം) തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

ഈ തൊഴിൽപരമായ മാറ്റത്തിനും അത് ഉണ്ടാക്കാൻ സാധ്യതയുള്ള തിരിച്ചടികൾക്കും തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, കമ്പനി രേഖകളിൽ ‘ഓട്ടോമേഷൻ’, ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്നിവയ്ക്ക് പകരം “അഡ്വാൻസ്ഡ് ടെക്നോളജി” എന്നും ‘റോബോട്ടുകൾക്ക്’ പകരം “കോബോട്ട്സ്” അധവാ മനുഷ്യരുടെയും റോബോട്ടുകളുടെയും സഹകരണം എന്നും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നുണ്ട്.

 

Also read – ജാ​ഗ്രതാ… വരുന്നൂ പേമാരി! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

 

ആമസോണിന്റെ പ്രതികരണം

ഈ രേഖകൾ കമ്പനിക്കുള്ളിലെ ഒരു ഗ്രൂപ്പിന്റെ മാത്രം കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്നും, വരാനിരിക്കുന്ന അവധിക്കാലത്ത് 2,50,000 ആളുകളെ നിയമിക്കാൻ ആമസോൺ പദ്ധതിയിടുന്നതായും ആമസോൺ വക്താവ് കെല്ലി നാന്റൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. എന്നാൽ ഈ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കുമോ അതോ സ്ഥിര നിയമനങ്ങളായിരിക്കുമോ എന്നതിനെക്കുറിച്ച് കമ്പനി വ്യക്തത നൽകിയിട്ടില്ല.

റോബോട്ടിക് ഓട്ടോമേഷനിലേക്കുള്ള ആമസോണിന്റെ ആദ്യത്തെ വലിയ ചുവടുവെയ്പ്പ് 2012-ൽ, റോബോട്ടിക്സ് നിർമ്മാതാക്കളായ കിവയെ 775 മില്യൺ ഡോളറിന് (ഏകദേശം 6440 കോടി രൂപ) വാങ്ങിയതോടെയാണ്. കഴിഞ്ഞ വർഷം, മനുഷ്യന്റെ ഇടപെടൽ കൂടാതെ ഏകദേശം 1,000 റോബോട്ടുകൾ ഒരു പാക്കേജ് പ്രോസസ്സ് ചെയ്യുന്ന തങ്ങളുടെ ഏറ്റവും നൂതനമായ വെയർഹൗസ് കമ്പനി പുറത്തിറക്കിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും