London Arson Attack: ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; 5 പേർ ഗുരുതരാവസ്ഥയില്‍; പ്രതി 15കാരൻ
Arson Attack at Indian Restaurant in East London: ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്റോറന്റിൽ എത്തിയ രണ്ടു പേർ നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റ്റ്
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീ വച്ച രണ്ടു പേരെ പോലീസ് പിടികൂടി. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിനാണ് രണ്ട് പേർ ചേർന്ന് തീ വച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പോലീസ് പിടികൂടിയ രണ്ട് പേരിൽ ഒരാൾ 15 വയസുകാരനും മറ്റൊരാൾ 54 വയസുകാരനുമാണ്.
ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്റോറന്റിൽ എത്തിയ രണ്ടു പേർ നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ് പോലീസ്.
ആക്രമണം നടക്കുന്ന സമയത്ത് റസ്റ്റോറന്റിന് അകത്തുണ്ടായിരുന്ന ഒമ്പത് പേർ അവിടെ നിന്ന് ഓടി രക്ഷപെട്ടു. റെസ്റ്റോറന്റിന്റെ താഴത്തെ നില പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് റെസ്റ്റോറന്റിൽ കുടുങ്ങി കിടന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി.
ALSO READ: യെമൻ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രസിഡൻ്റിൻ്റെ വസതിയിലും ആക്രമണം
അതേസമയം, പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് അവിടെ നിന്നും രണ്ട് പേർ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ പോലീസ് തിരയുന്നുണ്ട് എന്നാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരണമെന്നും അന്വേഷണത്തിന് സഹായകമാകുമെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.