Indians Attacked in Ireland: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണം; ആശങ്ക, പ്രതികരിച്ച് ഐറിഷ് എംബസി

Indians Attacked in Ireland: ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഓഗസ്റ്റ് 11 ന് അയർലണ്ടിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു.

Indians Attacked in Ireland: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണം; ആശങ്ക, പ്രതികരിച്ച് ഐറിഷ് എംബസി

പ്രതീകാത്മക ചിത്രം, ഐറിഷ് എംബസി പ്രസ്താവന

Published: 

09 Aug 2025 | 08:29 AM

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് ഇന്ത്യക്കാർ ഉപദ്രവിക്കപ്പെട്ടതായാണ് വിവരം. ഡബ്ലിനിൽ ഷെഫ് ആയ 51 കാരനാണ് ഏറ്റവുമൊടുവിൽ ആക്രമിക്കപ്പെട്ടത്. നാല് ദിവസം മുമ്പ് മലയാളിയായ ആറ് വയസുകാരിക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

സംഭവത്തിൽ ഇന്ത്യയിലെ ഐറിഷ് എംബസി ആശങ്ക പ്രകടിപ്പിച്ചു. ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഓഗസ്റ്റ് 11 ന് അയർലണ്ടിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു. ‘ഈ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അയർലൻഡ് കാത്തുസൂക്ഷിക്കുന്ന സമത്വത്തിന്റെയും മാനുഷിക അന്തസ്സിന്റെയും മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണിത്’, എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഐറിഷ് എംബസി പറഞ്ഞു.

 

വർധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കാനാണ് അയർലാൻഡിലെ ഇന്ത്യൻ വംശജരുടെ തീരുമാനം. വംശീയതയ്ക്കെതിരെ ശബ്ദമുയർത്താൻ ദേശീ കമ്മ്യൂണിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് ഡബ്ലിനിൽ ദേശീ കമ്യൂണിറ്റി എഗൈയ്ൻസ്റ്റ് റേസിസം എന്ന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്