AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Australia Election Result 2025: ആന്റണി അല്‍ബനീസിന് വീണ്ടും കൈകൊടുത്ത് ഓസ്‌ട്രേലിയ; ലേബര്‍ പാര്‍ട്ടിക്ക് വിജയം

Anthony Albanese Victory In Australian General Election: ലേബര്‍ പാര്‍ട്ടി വിജയത്തിലേക്ക് അടുക്കില്ലെന്ന പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് മുന്നേറ്റം. ലേബര്‍ പാര്‍ട്ടിയ്ക്കായി വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് നന്ദി അറിയിച്ച് ആന്റണി അല്‍ബനീസ് രംഗത്തെത്തി.

Australia Election Result 2025: ആന്റണി അല്‍ബനീസിന് വീണ്ടും കൈകൊടുത്ത് ഓസ്‌ട്രേലിയ; ലേബര്‍ പാര്‍ട്ടിക്ക് വിജയം
ആന്റണി അല്‍ബനീസ് Image Credit source: PTI
Shiji M K
Shiji M K | Updated On: 03 May 2025 | 09:35 PM

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ വീണ്ടും അധികാരത്തിലേക്കെത്തി ലേബര്‍ പാര്‍ട്ടി. ഓസ്‌ട്രേലിയയുടെ അടുത്ത പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസ് രണ്ടാം തവണയും
തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷത്തിനിടെ രണ്ടാം തവണ മൂന്ന് വര്‍ഷം കാലാവധി നേടുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് അല്‍ബനീസ്.

ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 76 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ജനപ്രതിനിധി സഭയില്‍ വേണ്ടത്.

ലേബര്‍ പാര്‍ട്ടി വിജയത്തിലേക്ക് അടുക്കില്ലെന്ന പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് മുന്നേറ്റം. ലേബര്‍ പാര്‍ട്ടിയ്ക്കായി വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് നന്ദി അറിയിച്ച് ആന്റണി അല്‍ബനീസ് രംഗത്തെത്തി.

”ഇന്ന് ഓസ്‌ട്രേലിയന്‍ ജനത മൂല്യങ്ങള്‍ക്കായി വോട്ട് ചെയ്തു. നീതി, അവസരം തുടങ്ങിയവയ്ക്കായാണ് അവര്‍ വോട്ട് ചെയ്തത്. പ്രതികൂല സാഹചര്യങ്ങളില്‍ ധൈര്യം കാണിക്കാനും ആവശ്യക്കാരോട് ദയ കാണിക്കാനും ഈ വോട്ടുകള്‍ ശക്തിപകരും,” അല്‍ബനീസ് പറഞ്ഞു.

ആഗോള അനിശ്ചിതത്വം നേരിടുമ്പോഴും തന്റെ രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഭൂമിയിലെ ഏറ്റവും മികച്ച രാഷ്ട്രത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് നന്ദി. ഇനിയും ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും അല്‍ബനീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ലിബറല്‍-നാഷണല്‍ കോളിഷന്‍ നേതാവും പ്രതിപക്ഷ നേതാവുമായ പീറ്റര്‍ ഡട്ടണ്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ എംപിമാരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read: Papal conclave 2025: മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് 7ന്; സിസ്റ്റീൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു

അതേസമയം, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ അല്‍ബനീസിന്‌ ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് അല്‍ബനീസിന് ആശംസകള്‍. ഈ ശക്തമായ ജനവിധി ഓസ്‌ട്രേലിയന്‍ ജനത നിങ്ങളുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നു എന്നതിനുള്ള തെളിവാണെന്നും മോദി കുറിച്ചു.

Follow Us