SCO Summit: പാകിസ്ഥാന്‍ പിന്തുണച്ചതോടെ എസ്‌സിഒയിലെ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞു; അസര്‍ബൈജാന്‍
Pakistan Supports Azerbaijan SCO Membership: ഇന്ത്യയുടെ ഇത്തരം നടപടികള്‍ക്കിടയിലും പാകിസ്ഥാനുമായുള്ള സാഹോദര്യത്തിന് അസര്‍ബൈജാന്‍ മുന്‍ഗണന നല്‍കുമെന്ന് ഇല്‍ഹാം അലിയേവ് പറഞ്ഞതായി തുര്‍ക്കി ദിനപത്രമായ ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാക്കു: പാകിസ്ഥാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യുകയാണെന്ന് അസര്‍ബൈജാന്‍. ഷാങ്ഹായ് സഹകരണ സംഘടനയില്‍ (എസ്‌സിഒ) പൂര്‍ണ അംഗത്വത്തിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു. ഇന്ത്യ നിലവില്‍ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് അസര്‍ബൈജാന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനെ തങ്ങള്‍ പിന്തുണച്ചതിനാലാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വെച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ സംഘര്‍ഷത്തില്‍ അഭിനന്ദനം അറിയിച്ചിരുന്നു.
ഇന്ത്യയുടെ ഇത്തരം നടപടികള്‍ക്കിടയിലും പാകിസ്ഥാനുമായുള്ള സാഹോദര്യത്തിന് അസര്‍ബൈജാന്‍ മുന്‍ഗണന നല്‍കുമെന്ന് ഇല്‍ഹാം അലിയേവ് പറഞ്ഞതായി തുര്‍ക്കി ദിനപത്രമായ ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസര്‍ബൈജാന്റെ പാകിസ്ഥാനുമായുള്ള ബന്ധം രാഷ്ട്രീയ, സാംസ്‌കാരിക, തന്ത്രപരമായ തലങ്ങളില്‍ വേരൂന്നിയതാണെന്നും അലിയേവ് പറഞ്ഞു.




അസര്‍ബൈജാനി-പാകിസ്ഥാന്‍ സര്‍ക്കാര്‍ കമ്മീഷനുകളില്‍ വ്യാപാര, സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനെ കുറിച്ചും ഷെരീഫും അലിയേവും സംസാരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയില്‍ പൂര്‍ണ അംഗത്വത്തിനുള്ള അസര്‍ബൈജാന്റെ അപേക്ഷ ഇന്ത്യ വീണ്ടും തടഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരില്‍ അസര്‍ബൈജാന്‍ പാകിസ്ഥാന് പരസ്യ പിന്തുണ നല്‍കിയിരുന്നു.
Also Read: Narendra Modi: തമാശകള്‍ പറഞ്ഞ് പുടിനും മോദിയും ജിന്‍പിങും; മൂവരുടെയും രസകരമായ വീഡിയോ ഇതാ
ഇന്ത്യന്‍ റിപ്പബ്ലിക്കും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതില്‍ അസര്‍ബൈജാന്‍ റിപ്പബ്ലിക് ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സമീപ വര്‍ഷങ്ങള്‍ അസര്‍ബൈജാനും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധം, വ്യാപാരം, പ്രാദേശിക സുരക്ഷ എന്നീ മേഖലകളില്‍ കാര്യമായ പുരോഗതിയാണ് സംഭവിച്ചത്.