Bill Gates: ‘ഇപ്പോഴായിരുന്നെങ്കില്‍ എനിക്ക് ഓട്ടിസമാണെന്ന് പറയും’: ബില്‍ ഗേറ്റ്‌സ്
Bill Gates About His Childhood: മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയതിനാല്‍ തന്നെ മാതാപിതാക്കള്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ അധ്യാപകര്‍ക്കും ഒരുപാട് ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സംസ്ഥാനത്തെ കുറിച്ച് അധ്യാപിക റിപ്പോര്‍ട്ട് എഴുതാന്‍ ആവശ്യപ്പെട്ടു. താന്‍ എഴുതി നല്‍കിയത് 200 പേജുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മറ്റ് കുട്ടികളില്‍ സമര്‍പ്പിച്ചത് പത്ത് പേജിന്റെ റിപ്പോര്‍ട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ഇന്നത്തെ കാലത്താണ് താന്‍ ജനിച്ചിരുന്നതെങ്കില്‍ ഓട്ടിസമാണ് തനിക്കെന്ന് കണ്ടെത്തുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സോഴ്‌സ് കോഡ് മൈ ബിഗിനിങ്‌സ് എന്ന ഓര്‍മക്കുറിപ്പ് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ബില്‍ ഗേറ്റ്‌സിന്റെ വെളിപ്പെടുത്തല്‍.
തന്റെ ബാല്യകാല അനുഭവങ്ങളും ബില്‍ ഗേറ്റ്‌സ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. താന്‍ അതേ പ്രായത്തിലുള്ള മറ്റുകുട്ടികളുടെ പോലുള്ള സ്വഭാവമോ പെരുമാറ്റമോ ആയിരുന്നില്ല കാണിച്ചിരുന്നതെന്നും അതിനാല്‍ തന്നെ തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയതിനാല്‍ തന്നെ മാതാപിതാക്കള്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ അധ്യാപകര്‍ക്കും ഒരുപാട് ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സംസ്ഥാനത്തെ കുറിച്ച് അധ്യാപിക റിപ്പോര്‍ട്ട് എഴുതാന്‍ ആവശ്യപ്പെട്ടു. താന്‍ എഴുതി നല്‍കിയത് 200 പേജുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മറ്റ് കുട്ടികളില്‍ സമര്‍പ്പിച്ചത് പത്ത് പേജിന്റെ റിപ്പോര്‍ട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇത്തരം പെരുമാറ്റം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തന്നെ ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റണോയെന്ന് പോലും മാതാപിതാക്കള്‍ ചിന്തിച്ചിരുന്നു. അത്തരത്തിലുള്ള കഴിവുകളെല്ലാം തന്നെ തന്റെ കരിയര്‍ വളര്‍ത്തിയെടുക്കുന്നതിന് ഗുണം ചെയ്തിട്ടുണ്ട്.
അന്നത്തെ കാലത്ത് എന്താണ് ഓട്ടിസം, അല്ലെങ്കില്‍ ന്യൂറോടിപ്പിക്കല്‍ എന്നൊന്നും അറിയില്ല. അത്തരം വാക്കുകള്‍ പോലും ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും തലച്ചോര്‍ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ മനസിലാക്കുമെന്ന് പോലും ആര്‍ക്കും അറിയുന്നുണ്ടായിരുന്നില്ലെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
Also Read: Bill Gates: കൊവിഡിനേക്കാള്‍ ഭീകരമാകാം; നാലുവര്‍ഷത്തിനുള്ളില്‍ അടുത്ത മഹാമാരിയെന്ന് ബില്‍ ഗേറ്റ്‌സ്
ഇന്നത്തെ കാലത്തായിരുന്നു താന്‍ ജനിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും ഓട്ടിസമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞേനെ. ഓട്ടിസത്തില്‍ നിന്ന് പുറത്തുകടക്കുക എന്ന് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ വര്‍ഷങ്ങളോളം സമയമെടുത്തു. മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ഉത്കണഠയും വിഷാദവും ഓട്ടിസം ഉള്ളവര്‍ക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മാതാപിതാക്കളുടെ പിന്തുണ വളരെ വലുതാണ്. തന്റെ എല്ലാ പ്രശ്‌നങ്ങളെയും നേരിടാനും തന്റെ താത്പര്യങ്ങളോടൊപ്പം ജീവിക്കാനും മാതാപിതാക്കളായ ബില്ലും മേരി ഗേറ്റ്‌സും അവസരം നല്‍കിയെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.