Accident in Mecca: ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 40 മരണം, മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും
Accident in Mecca, 40 Dies: ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം.

Accident In Mecca
ജിദ്ദ: മക്കയിൽ നിന്ന് മദീനയിലേക്ക് ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 പേർ മരിച്ചതായി റിപ്പോർട്ട്. ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം.
മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
Also Read:അക്രമകാരികളെ വെടിവെച്ച് കൊല്ലുക; ബംഗ്ലാദേശില്‍ കനത്ത സുരക്ഷ, ഹസീനയുടെ വിധി ഇന്ന്
മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിൻ്റെ ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ