AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Flying Taxi: ദുബായ് ഇനി പറക്കും ടാക്‌സിക്ക് സ്വന്തം; എവിടെ നിന്നെല്ലാം കയറാമെന്ന് നോക്കൂ

Dubai Flying Taxi Launch Pads: യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷനുമായി സഹകരിച്ച് ആര്‍ടിഎ രണ്ട് വ്യത്യസ്ത പോയിന്റുകള്‍ക്കിടയില്‍ യുഎഇയിലെ ആദ്യ ക്രൂഡ് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി.

Dubai Flying Taxi: ദുബായ് ഇനി പറക്കും ടാക്‌സിക്ക് സ്വന്തം; എവിടെ നിന്നെല്ലാം കയറാമെന്ന് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Updated On: 17 Nov 2025 08:38 AM

ദുബായ്: പറക്കും ടാക്‌സികളെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. നാല് സ്ഥലങ്ങളില്‍ ഫ്‌ളൈയിങ് ടാക്‌സി ലോഞ്ചുകള്‍ അനാച്ഛാദനം ചെയ്തു. 2026ല്‍ ലോകത്തിലെ ആദ്യത്തെ സമഗ്ര നഗര ഏരിയല്‍ ടാക്‌സി ശൃംഖല ആരംഭിക്കുകയാണ് ദുബായുടെ ലക്ഷ്യം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷനുമായി സഹകരിച്ച് ആര്‍ടിഎ രണ്ട് വ്യത്യസ്ത പോയിന്റുകള്‍ക്കിടയില്‍ യുഎഇയിലെ ആദ്യ ക്രൂഡ് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൗണ്ടൗണ്‍ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നീ നാലിടങ്ങളിലാണ് നിലവില്‍ ഫ്‌ളൈയിങ് ടാക്‌സിയുടെ പ്രാരംഭ ലോഞ്ചുകള്‍ അനാച്ഛാദനം ചെയ്തത്.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രാഥമിക കേന്ദ്രമായിരിക്കും. സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രചക്ചറിനാണ് നിര്‍മ്മാണ ചുമതല. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നാല് നിലകളുള്ള ഘടനയായിരിക്കും. കെട്ടിട്ടത്തിന്റെ 60 ശതമാനം ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. ഈ ഹബ്ബ് പ്രതിവര്‍ഷം 170,000 യാത്രക്കാരെ ഉള്‍ക്കൊള്ളുമെന്നാണ് വിവരം.

ദുബായ് ഡൗണ്ടൗണ്‍, സബീല്‍ ദുബായ് മാള്‍ പാര്‍ക്കിങ്, ബുര്‍ജ് ഖലീഫ എന്നിവയെ ലക്ഷ്യം വെച്ചാണ് ഒരുക്കുന്നത്. പാം ജുമൈറ, അറ്റ്‌ലാന്റിസ് ദി റോയല്‍ റിസോര്‍ട്ടിന് മുകളിലാണ് സ്ഥിതി ചെയ്യുക. ദുബായ് മറീന, വാസല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ്. ദുബായിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പാര്‍ക്കിങ് സോണില്‍ സ്ഥിതി ചെയ്യുന്ന ഈ ഹബ്ബ്, മറീനയിലെ റെസിഡന്‍ഷ്യല്‍ മേഖലയെയും ഇന്റര്‍നെറ്റ് സിറ്റിയെയും ബന്ധിപ്പിക്കും.

Also Read: Eid Al Etihad: 54ാമത് ഈദ് അല്‍ ഇത്തിഹാദ്; ഷാര്‍ജയില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍

ഒരു വാഹനത്തില്‍ ഒരേ സമയം ഡ്രൈവറെ കൂടാതെ നാലുപേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഒറ്റ ചാര്‍ജിങ്ങില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള കഴിവും വാഹനത്തിനുണ്ട്.