Ceasefire in Gaza: നാലാമത് ബന്ദി കൈമാറ്റവും പൂര്‍ത്തിയായി; റഫ അതിര്‍ത്തി തുറന്ന് ഇസ്രായേല്‍
Israel-Palestine Conflict: ഒഫര്‍ കല്‍ഡെറോണ്‍, യാര്‍ഡെന്‍ ബിബസ് എന്നീ ബന്ദികളെ ഖാന്‍ യൂനിസില്‍ വെച്ചും ഇസ്രായേലി-അമേരിക്കന്‍ പൗരനായ കെയ്ത് സീഗലിലെ ഗസ സിറ്റിയിലെ തുറമുഖത്ത് വെച്ചുമാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്. ഇതുവരെ 18 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 തടവുകാരെ ഇതുവരെ ഇസ്രായേലും മോചിപ്പിച്ചു.

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള നാലാമത് ബന്ദി കൈമാറ്റവും പൂര്‍ത്തിയായി. ഇസ്രായേലിന്റെ മൂന്ന് ബന്ദികള്‍ക്ക് പകരമായി 183 പലസ്തീന്‍ തടവുകാരെ വിട്ടയച്ചു. ഹമാസ് വിട്ടയച്ചവരില്‍ ഒരു ഇസ്രായേല്‍-അമേരിക്കന്‍ പൗരനുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം തുറന്ന റഫ അതിര്‍ത്തി വഴി 50 പലസ്തീനികള്‍ ചികിത്സ തേടി ഈജിപ്തിലേക്ക് പോയി. ലോകാരോഗ്യ സംഘടനയാണ് ഇവര്‍ക്ക് യാത്ര സൗകര്യമൊരുക്കിയത്.
ബന്ദി കൈമാറ്റ സ്ഥലത്ത് വലിയ ജനക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ ഹമാസ് ശ്രദ്ധിച്ചിരുന്നു. ജനക്കൂട്ടം ബഹളം വെച്ചതോടെ കഴിഞ്ഞ ദിവസം ബന്ദി കൈമാറ്റം ഇസ്രായേല്‍ വൈകിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ കടുത്ത നിയന്ത്രണത്തിലായിരുന്നു ബന്ദി കൈമാറ്റം.
ഒഫര്‍ കല്‍ഡെറോണ്‍, യാര്‍ഡെന്‍ ബിബസ് എന്നീ ബന്ദികളെ ഖാന്‍ യൂനിസില്‍ വെച്ചും ഇസ്രായേലി-അമേരിക്കന്‍ പൗരനായ കെയ്ത് സീഗലിലെ ഗസ സിറ്റിയിലെ തുറമുഖത്ത് വെച്ചുമാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്. ഇതുവരെ 18 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 തടവുകാരെ ഇതുവരെ ഇസ്രായേലും മോചിപ്പിച്ചു.




അതേസമയം, റഫ അതിര്‍ത്തി വഴി അര്‍ബുദം ബാധിച്ച 30 കുട്ടികളും പരിക്കേറ്റ 19 പേരും ഒരു സ്ത്രീയുമാണ് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് പോയത്. 2024 മെയ് മാസത്തിലായിരുന്നു ഇസ്രായേല്‍ റഫ അതിര്‍ത്തി അടച്ചത്. പലസ്തീനിലേക്കുള്ള പ്രവേശന കവാടവും സഹായം എത്തിക്കാനുള്ള പ്രധാന പാതയുമായിരുന്നു റഫ അതിര്‍ത്തി.
അതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഹമാസുമായുള്ള ചര്‍ച്ച നടക്കൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തലിന്റെ രണ്ടും മൂന്നും ഘട്ടങ്ങളെ സംബന്ധിച്ച് തിങ്കളാഴ്ചയായിരുന്നു (ഫെബ്രുവരി 3) ചര്‍ച്ച നടക്കേണ്ടിരുന്നത്. എന്നാല്‍ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 4) വാഷിങ്ടണില്‍ വെച്ച് ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച.
Also Read: Israel Palestine Conflict: ബന്ദി കൈമാറ്റം തുടരുന്നു; 32 തടവുകാരെ കൈമാറിയതായി ഇസ്രായേല്‍
അതേസമയം, പലസ്തീന്‍ ജനതയെ ഗസയില്‍ നിന്ന് മാറ്റണമെന്നുള്ള ട്രംപിന്റെ നിര്‍ദേശം കൈറോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളുടെ യോഗം തള്ളി. പലസ്തീന്‍ അനുകൂല അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുന്ന ട്രംപിന്റെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.