AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff Threat: ‘ഞങ്ങള്‍ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല’; ട്രംപിന്റെ താരിഫ് ഭീഷണിക്ക് ചൈനയുടെ മറുപടി

China Responds to Trump: യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നതില്‍ റഷ്യയ്ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ചൈനയ്ക്ക് മേല്‍ 100 ശതമാനം വരെ നികുതി ചുമത്തണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നാറ്റോയ്ക്ക് നിര്‍ദേശം നല്‍കിയത്.

Donald Trump Tariff Threat: ‘ഞങ്ങള്‍ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല’; ട്രംപിന്റെ താരിഫ് ഭീഷണിക്ക് ചൈനയുടെ മറുപടി
വാങ് യി
Shiji M K
Shiji M K | Published: 14 Sep 2025 | 02:31 PM

ബീജിങ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണികള്‍ക്ക് ശക്തമായ മറുപടി നല്‍കി ചൈന. ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താന്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഉപരോധങ്ങള്‍ അവയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയുള്ളൂവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ലോവേനിയയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-യൂറോപ്യന്‍ കാര്യമന്ത്രിയുമായ ടാന്‍ജ ഫജോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലുദിയാനയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വാങ് യി ഇക്കാര്യം പറഞ്ഞതെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല. ചൈന ചെയ്യുന്നത് സമാധാന ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയുടെ ചര്‍ച്ചകളിലൂടെ ഹോട്ട്‌സ്‌പോട്ട് പ്രശ്‌നങ്ങളുടെ രാഷ്ട്രീയ പരിഹാരം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുമുഖ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ സംരക്ഷിക്കാനും യി ആഹ്വാനം ചെയ്തു.

ചൈനയും യൂറോപ്പും എതിരാളികളല്ല, എന്നാല്‍ സുഹൃത്തുക്കളായിരിക്കണം. പരസ്പരം പോരടിക്കുന്നതിന് പകരം സഹകരണം ഉണ്ടാകണം. ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ചരിത്രത്തോടും ജനങ്ങളോടും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും വാങ് യി അഭിപ്രായപ്പെട്ടു.

അതേസമയം, യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നതില്‍ റഷ്യയ്ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ചൈനയ്ക്ക് മേല്‍ 100 ശതമാനം വരെ നികുതി ചുമത്തണമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നാറ്റോയ്ക്ക് നിര്‍ദേശം നല്‍കിയത്.

Also Read: Donald Trump: ഇന്ത്യയുമായുള്ള ഭിന്നതയ്ക്ക് കാരണം തീരുവ പ്രശ്‌നം; തുറന്നു സമ്മതിച്ച് ട്രംപ്‌

റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് ചൈനയ്ക്ക് മേല്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ താരിഫുകള്‍ ഏര്‍പ്പെടുത്തണം. ഇക്കാര്യം നാറ്റോയോട് ആവശ്യപ്പെട്ടു. ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.