Donald Trump: ഇന്ത്യയുമായുള്ള ഭിന്നതയ്ക്ക് കാരണം തീരുവ പ്രശ്‌നം; തുറന്നു സമ്മതിച്ച് ട്രംപ്
Donald Trump on tariffs imposed on India: ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും, താന്‍ ചെയ്തത് വലിയൊരു കാര്യമാണെന്നും യുഎസ് പ്രസിഡന്റ്
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ചുമത്താനുള്ള തീരുമാനം നിസാരമായി കാണുന്നില്ലെന്നും, ഒരു മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും, താന്‍ ചെയ്തത് വലിയൊരു കാര്യമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
റഷ്യയ്‌ക്കെതിരെ ഇതിനകം തന്നെ കാര്യമായ നടപടികള്‍ താന്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് യുഎസിനെക്കാളുപരി യൂറോപ്പിന്റെ പ്രശ്‌നമാണെന്ന് ഓര്‍ക്കണമെന്നും ട്രംപ് പറഞ്ഞു. താന്‍ പ്രസിഡന്റായത് ലോകത്ത് വിവിധ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയെന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
ഏഴ് യുദ്ധങ്ങള്‍ പരിഹരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമുള്‍പ്പെടെ പരിഹരിച്ചു. ചില സംഘര്‍ഷങ്ങള്‍ വലുതും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളവയുമായിരുന്നു. കോംഗോ, റുവാണ്ട രാജ്യങ്ങളുടെ സംഘര്‍ഷങ്ങളും പരിഹരിച്ചു. 31 വര്‍ഷമായി ഈ സംഘര്‍ഷം തുടരുകയായിരുന്നു. നിരവധി പേരാണ് മരിച്ചത്. പരിഹരിക്കാന്‍ പ്രയാസമുള്ള യുദ്ധങ്ങളും താന്‍ പരിഹരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.




Also Read: Donald Trump: വ്യാപാര തടസങ്ങള്‍ക്ക് പരിഹാരം; മോദിയോട് വൈകാതെ സംസാരിക്കുമെന്ന് ട്രംപ്
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഓഗസ്ത് ഏഴിനാണ് യുഎസ് ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയത്. യുഎസിന്റെ നടപടി ന്യായീകരിക്കാനാകാത്തതും, യുക്തിരഹിതവുമാണെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇന്ത്യ അമേരിക്കൻ ക്രൂഡ്, എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസ് ഡയറക്ടര്‍ സെര്‍ജോയി ഗോര്‍ വെളിപ്പെടുത്തിയിരുന്നു. നിലവിലുള്ള വ്യാപാര ചർച്ചകൾ ആ ദിശയിലാണെന്നും സെര്‍ജോയി ഗോര്‍ വ്യക്തമാക്കി.