AI Fake Girlfriend: എഐ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് 28,000 ഡോളർ

AI Fake Girlfriend Scam: സമൂ​ഹ മാധ്യമത്തിലൂടെയാണ് വ്യാജ കാമുകിയുമായി യുവാവ് പരിചയപ്പെടുന്നത്. ബിസിനസ് തുടങ്ങാനെന്ന് വ്യജേനയും ബന്ധുവിൻ്റെ ചികിത്സാ ചിലവുകൾക്ക് എന്ന പേരിലുമാണ് യുവാവിനോട് വൻ തുക ആവശ്യപ്പെട്ടത്. ഇതിനായി വ്യാജ ചിത്രങ്ങളും തട്ടിപ്പുകാർ ഉപയോ​ഗിച്ചിട്ടുണ്ട്.

AI Fake Girlfriend: എഐ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് 28,000 ഡോളർ

പ്രതീകാത്മക ചിത്രം

Published: 

26 Feb 2025 | 09:32 PM

ഷാങ്ഹായ്: ചൈനീസ് യുവാവിൽ നിന്ന് എഐ കാമുകി തട്ടിയെടുത്തത് 28,000 ഡോളർ. കൃത്രിമബുദ്ധി വികസിപ്പിച്ചെടുത്ത കാമുകിയാണ് യുവാവിൽ നിന്ന് ഇത്രയധികം പണം തട്ടിയെടുത്തത്. “മിസ്. ജിയാവോ” എന്ന വ്യാജ ഐഡന്റിറ്റിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. യതാർത്ഥമെന്ന് തോന്നുന്ന വീഡിയോയും ചിത്രങ്ങളും അടക്കം എഐ ഉപയോ​ഗിച്ച് തട്ടിപ്പുക്കാർ നിർമ്മിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമൂ​ഹ മാധ്യമത്തിലൂടെയാണ് വ്യാജ കാമുകിയുമായി യുവാവ് പരിചയപ്പെടുന്നത്. ബിസിനസ് തുടങ്ങാനെന്ന് വ്യജേനയും ബന്ധുവിൻ്റെ ചികിത്സാ ചിലവുകൾക്ക് എന്ന പേരിലുമാണ് യുവാവിനോട് വൻ തുക ആവശ്യപ്പെട്ടത്. ഇതിനായി വ്യാജ ചിത്രങ്ങളും തട്ടിപ്പുകാർ ഉപയോ​ഗിച്ചിട്ടുണ്ട്. എന്നാൽ കാമുകിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് അവർ നൽകിയ അക്കൗണ്ടിലേക്ക് ഏകദേശം 200,000 യുവാൻ (ഏകദേശം 28,000 ഡോളർ) നൽകുകയായിരുന്നു.

തട്ടിപ്പുകാർ വ്യാജ ഐഡിയും മെഡിക്കൽ റിപ്പോർട്ടുകകൾ ഇതിനായി എഐയുടെ സഹായത്തോടെ സൃഷ്ട്ടിച്ചിട്ടുണ്ട്. ഈ യുവതിയെ ഇതുവരെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും പരാതിയിൽ യുവാവ് പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. എഐയുടെ കടന്നുവരവ് ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്ന തരത്തിലാണെന്നും ചിലർ ആശങ്ക അറിയിച്ചു.

വിശ്വസിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ, ചിത്രങ്ങൾ, ലൈവ് വീഡിയോ തുടങ്ങിയവ എഐ ഉപയോ​ഗിച്ച് സൃഷ്ടിക്കാൻ കഴിയുന്നതിനാൽ ലോകമെമ്പാടും തട്ടിപ്പുകൾ കൂടുന്നതായും ചിലർ പറഞ്ഞു. പ്രണയം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന തട്ടിപ്പുകാരിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയ ഭീമനായ മെറ്റ മുന്നറിയിപ്പ് നൽകിയിരുന്നു. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്