Iran-US Peace Deal: യുദ്ധഭീതിയൊഴിഞ്ഞു, ഇറാന്‍-യുഎസ് സമാധാന കരാറില്‍ ഒപ്പുവെച്ചു; ലംഘിച്ചാല്‍ വീണ്ടും യുദ്ധം
US Iran Peace Agreement Officially Finalized After Trump and Tehran Sign Memorandum: കരാര്‍ ലംഘിക്കുകയാണെങ്കില്‍ കനത്തയാക്രമണം തന്നെ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. കരാറിന് അന്തിമരൂപം നല്‍കിയതായി ഇറാനും പ്രഖ്യാപിച്ചു. ഇരുവിഭാഗവും ഡിജിറ്റലായി രേഖയില്‍ ഒപ്പുവെച്ചതോടെയാണ് പ്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായ് പറഞ്ഞു.

ഡൊണാൾഡ് ട്രംപ്
പാരിസ്: മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് വിരാമം കുറിച്ച് ഇറാനും യുഎസും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനിയന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ വെച്ച് നടന്ന ജി7 ഉച്ചകോടിക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും ഡിജിറ്റല്‍ കരാറില്‍ ഒപ്പുവെച്ചതോടെ കരാര്‍ അന്തിമമായെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
കരാര്‍ ലംഘിക്കുകയാണെങ്കില്‍ കനത്തയാക്രമണം തന്നെ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. കരാറിന് അന്തിമരൂപം നല്‍കിയതായി ഇറാനും പ്രഖ്യാപിച്ചു. ഇരുവിഭാഗവും ഡിജിറ്റലായി രേഖയില്‍ ഒപ്പുവെച്ചതോടെയാണ് പ്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായ് പറഞ്ഞു. ഇറാന്‍-യുഎസ് ധാരണാപത്രത്തില്‍ ഡിജിറ്റലായി ഒപ്പുവെക്കാന്‍ ധാരണയായി. ഇരുരക്ഷികളും ഒപ്പുവെച്ചതിന് പിന്നാലെ ഇറാന്‍-യുഎസ് ധാരണാപത്ര ഇപ്പോള്‍ ഔദ്യോഗികമായി അന്തിമമായിരിക്കുന്നുവെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.
ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി തയാറാക്കിയ ധാരണാപത്രത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിനാല് വ്യവസ്ഥകളുള്ള കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. ജൂണ്‍ 19ന് ജനീവയില്‍ വെച്ച് കരാര്‍ ഒപ്പുവെക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായിരുന്നതെങ്കിലും, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഇടക്കാല കരാറിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിക്കുകയായിരുന്നു. ഇനി കരാര്‍ ഒപ്പുവെക്കാനായി മറ്റൊരു ഔപചാരിക ചടങ്ങ് വേണ്ടെന്നും ഇരുരാജ്യങ്ങളും പറയുന്നു.
കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള കരാര്‍ സുതാര്യമല്ലെന്ന് പൊതുജന സമ്മര്‍ദം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കന്‍ ഐക്യനാടുകളും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിലുള്ള ഇസ്ലാമാബാദ് ധാരണപത്രം എന്നാണ് കരാറിന്റെ ഔദ്യോഗിക പേര്.
ലെബനനില്‍ നടക്കുന്ന ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്ന കാര്യവും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെ തുറന്നുകൊടുക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. ഇറാന്റെ ആണവ പദ്ധതി, ഹോര്‍മുസ് കടലിടുക്ക്, യുഎസ് ഉപരോധം, ഇറാനിയന്‍ ആസ്തികള്‍, യുഎസ് പുനര്‍നിര്‍മാണ പദ്ധതികള്‍ എന്നിവയാണ് കരാറിലെ സുപ്രധാന കാര്യങ്ങള്‍.
ഇടക്കാല കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കും കരാറിലെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യാന്‍ 60 ദിവസത്തെ സമയം ലഭിക്കും. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട ഒരു വിവരവും ഇറാന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലെബനനില്‍ ഇസ്രായേല്‍ ആക്രമണ്ം അവസാനിപ്പിക്കാതെ കരാറിന് ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കണം
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ്. കരാര്‍ പ്രകാരം ഇറാനുമേലുള്ള നാവിക ഉപരോധം 30 ദിവസത്തിനുള്ളില്‍ അമേരിക്ക പിന്‍വലിക്കണം. ഇക്കാലയളവില്‍ യുദ്ധത്തിന് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ ഹോര്‍മുസ് വഴി കപ്പല്‍ ഗതാഗതം നടക്കണം. അന്തിമ കരാറിന്മേലുള്ള ചര്‍ച്ചകളെല്ലാം അവസാനിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഇറാനോട് ചേര്‍ന്നുള്ള മേഖലയില്‍ നിന്ന് അമേരിക്ക സ്വന്തം സൈന്യത്തെ പിന്‍വലിക്കുകയും വേണം. തങ്ങള്‍ ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പും കരാറിലൂടെ ഇറാന്‍ നല്‍കുന്നുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കില്ല, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുെ മേല്‍നോട്ടത്തില്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാന്‍ സമ്മതമാണെന്നും ഇറാന്‍ പറഞ്ഞിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
- 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറില്‍ എത്തിച്ചേരണം.
- ഇറാനുമേലുള്ള നാവിക ഉപരദോശം യുഎസ് 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കും.
- ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെ തുറക്കും.
- 60 ദിവസം വരെ ഹോര്‍മുസില്‍ ടോള്‍ നല്‍കേണ്ട, അതിന് ശേഷം ഹോര്‍മുസ് നടത്തിപ്പില്‍ തീരുമാനത്തിലെത്തണം.
- ഇറാന്‍ പുനരുദ്ധരാണത്തിനും സാമ്പത്തിക വികസനത്തിനുമായി യുഎസ് 30,000 കോടി ഡോളര്‍ ഫണ്ട് നല്‍കും.
- ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കാന്‍ പാടില്ല.
- ലെബനനില്‍ ഉള്‍പ്പെടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കും.
English Summary
Donald Trump and Iranian officials in Tehran have signed a memorandum officially finalizing a US-Iran peace agreement. The deal is expected to help reduce tensions between the two countries, encourage diplomatic engagement, and support efforts toward greater stability and security in the Middle East.