Strait of Hormuz: ഇറാന്‍ ഇനി ഹോര്‍മുസ് നിയന്ത്രിക്കില്ല; പ്രൊജക്ട് ഫ്രീഡം നിര്‍ത്തിവെച്ചതായി ട്രംപ്‌

Donald Trump Announces Pause in Project Freedom: ഇറാനിയന്‍ തുറമുഖങ്ങളില്‍ നാവികെ ഉപരോധം നിലനില്‍ക്കുമെങ്കിലും പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചും, ഇറാനുമായി കരാറില്‍ എത്തിച്ചേരാനുള്ള സാധ്യതയും കണക്കിലെടുത്ത് ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്ന യുഎസ് സൈനിക നടപടി താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

Strait of Hormuz: ഇറാന്‍ ഇനി ഹോര്‍മുസ് നിയന്ത്രിക്കില്ല; പ്രൊജക്ട് ഫ്രീഡം നിര്‍ത്തിവെച്ചതായി ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Published: 

06 May 2026 | 06:58 AM

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ പുറത്തെത്തിക്കാനായി ആരംഭിച്ച പ്രൊജക്ട് ഫ്രീഡം പദ്ധതി താല്‍കാലികമായി നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനായിരിക്കില്ല ഇനി മുതല്‍ ഹോര്‍മുസ് നിയന്ത്രിക്കുന്നതെന്ന വാദവും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ട്.

ഇറാനിയന്‍ തുറമുഖങ്ങളില്‍ നാവികെ ഉപരോധം നിലനില്‍ക്കുമെങ്കിലും പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചും, ഇറാനുമായി കരാറില്‍ എത്തിച്ചേരാനുള്ള സാധ്യതയും കണക്കിലെടുത്ത് ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്ന യുഎസ് സൈനിക നടപടി താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇറാനെതിരായ നടപടികള്‍ക്കിടെ തങ്ങള്‍ നേടിയ വിജയത്തിന്റെയും, ഇറാന്‍ പ്രതിനിധികളുമായുള്ള സമ്പൂര്‍ണവും അന്തിമവുമായ കരാറിലേക്കുള്ള സാധ്യതയും കണക്കിലെടുത്താണ് പ്രൊജക്ട് ഫ്രീഡം അവസാനിപ്പിക്കുന്നതെന്നും ട്രംപ് പറയുന്നുണ്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബലപ്രയോഗത്തിലൂടെ പരിഹരിക്കാമെന്ന ചിന്ത ഉപേക്ഷിക്കണമെന്ന് റഷ്യയും ഖത്തറും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിന്റെ പ്രൊജക്ട് ഫ്രീഡം പദ്ധതി ഡെഡ്‌ലോക്ക് ആണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇറാന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതിയുമായുള്ള ട്രംപിന്റെ വരവ് സ്ഥിതിഗതികള്‍ മോശമാക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

യുഎഇയ്‌ക്കെതിരെ ആക്രമണം നടത്തിയിട്ടില്ല

യുഎഇയ്ക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍. അടുത്ത ദിവസങ്ങളിലൊന്നും തന്നെ യുഎഇയെ ലക്ഷ്യമാക്കി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി പറഞ്ഞു.

ഇറാനില്‍ നിന്ന് വ്യോമാക്രമണം ഉണ്ടായെന്നാണ് യുഎഇയുടെ ആരോപണം. നിരവധിയാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. മിസൈല്‍ ആക്രമണം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ താമസക്കാരുടെ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങളും യുഎഇ അയച്ചു.

Also Read: Iran War: യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം

യുഎസ് സൈനിക വിമാനം കാണാതായി

യുഎസിന്റെ സൈനിക വിമാനമായ പറക്കും ഗ്യാസ് ടാങ്കര്‍ ആയ ബോയിങ് കെസി 135 സ്ട്രാറ്റോ ടാങ്കര്‍ കടലിലില്‍ കാണാതായി. പേര്‍ഷ്യന്‍ കടലിടുക്കില്‍ വെച്ചാണ് വിമാനം കാണാതായിരിക്കുന്നത്. ഖത്തറിന് മുകളില്‍ വെച്ച് വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടു. വിമാനം കാണാതാകുന്നതിന് മുമ്പ് അപായ സൂചനയായ 7700 ട്രാന്‍സ്‌പോണ്ടര്‍ സിഗ്നല്‍ വിമാനത്തില്‍ നിന്ന് ലഭിച്ചിരുന്നതായി വിവരം.

എഞ്ചിന്‍ തകരാറുകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ പുറപ്പെടുവിക്കുന്ന സിഗ്നലാണ് 7700. യുഎഇയിലെ അല്‍ ദഹ്‌റയില്‍ നിന്ന് യാത്ര തിരിച്ചതായിരുന്നു വിമാനം. എന്നാല്‍ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായതായി വിവരമില്ല.

English Summary

Donald Trump has stated that Iran no longer controls the Strait of Hormuz. He also announced a halt to “Project Freedom.” The claim has drawn attention due to the strategic importance of the route. It could impact global political and energy discussions.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്