Donald Trump: താരിഫ് വിരുദ്ധ പരസ്യം ചെയ്തു; കാനേഡിയന്‍ ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ട്രംപ്
Trump Increases Tariffs on Canada: വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്തതിനാലും കാനഡയുടെ തീരുവ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം വര്‍ധിപ്പിക്കുന്നു, ട്രംപ് കുറിച്ചു. വഞ്ചനാപരമായ നടപടി എന്നാണ് ട്രംപ് പരസ്യത്തെ വിശേഷിപ്പിച്ചത്.
വാഷിങ്ടണ്‍: കാനേഡിയന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ ഉള്‍പ്പെടുത്തി ഒന്റാറിയോ പ്രവിശ്യയില്‍ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ പരസ്യത്തിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ഇതോടെ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുകയാണെന്ന് ട്രംപ് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി അറിയിച്ചു.
വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്തതിനാലും കാനഡയുടെ തീരുവ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം വര്‍ധിപ്പിക്കുന്നു, ട്രംപ് കുറിച്ചു. വഞ്ചനാപരമായ നടപടി എന്നാണ് ട്രംപ് പരസ്യത്തെ വിശേഷിപ്പിച്ചത്.
ഒന്റാറിയോ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യത്തില്‍ റൊണാള്‍ഡ് റീഗന്‍ താരിഫുകള്‍ ഓരോ അമേരിക്കക്കാരനെയും വേദനിപ്പിക്കുന്നു എന്ന് പറയുന്നുണ്ട്. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് 1987ല്‍ റീഗന്‍ നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്.




കാനഡയുമായി നടത്തിയ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ട്രംപ് പിന്മാറിയതോടെ പരസ്യം പിന്‍വലിക്കുമെന്ന് ഒന്റാറിയോ ഡഗ് ഫോര്‍ഡ് യുഎസിലെ താരിഫ് വിരുദ്ധ പരസ്യങ്ങള്‍ ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡില്‍ നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്യം നീക്കം ചെയ്യുന്നതോടെ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യക്കുമെന്ന പ്രതീക്ഷയും പ്രസിഡന്റ് പങ്കുവെക്കുന്നുണ്ട്. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി സംസാരിച്ചതിന് ശേഷമാണ് ഫോര്‍ഡിന്റെ പ്രതികരണം.
Also Read: Russia Ukraine Tension: യുഎസും യുക്രൈനും റഷ്യയും നയതന്ത്ര പരിഹാരത്തിന് തൊട്ടടുത്ത്? വെളിപ്പെടുത്തല്‍
ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ കനത്ത തീരുവ ചുമത്താന്‍ തുടങ്ങിയതിന് ശേഷം യുഎസുമായി ഒരു കരാറിലെത്തിച്ചേരാന്‍ സാധിക്കാതെ പോയ ഒരേയൊരു ജി7 രാജ്യമാണ് കാനഡ. എല്ലാ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കും യുഎസ് ഇതിനകം 35 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം പല ഉത്പന്നങ്ങളെയും തീരുവയില്‍ നിന്ന് ഒഴിവാക്കി. ലോഹങ്ങള്‍ക്ക് 50 ശതമാനം, ഓട്ടോമൊബൈലുകള്‍ക്ക് 25 ശതമാനം ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ക്ക് കനത്ത തീരുവയുണ്ട്.