Donald Trump: ട്രംപ് സുരക്ഷിതൻ; ആശ്വാസമെന്ന് ജോ ബൈഡനും കമലാ ഹാരിസും

Donald Trump safe after gunshot: ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസിൽ നിന്ന് അറിയിച്ചു.

Donald Trump: ട്രംപ് സുരക്ഷിതൻ; ആശ്വാസമെന്ന് ജോ ബൈഡനും കമലാ ഹാരിസും

shooting incident at former US president Donald Trump’s golf course. (Photo: AFP)

Updated On: 

16 Sep 2024 | 08:46 AM

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ അദ്ദേഹം സുരക്ഷിതനെന്ന് റിപ്പോർട്ട്. ട്രംപിനു നേരെയുള്ള വധശ്രമമാണ് ഇതെന്ന് എഫ്ബിഐ പറഞ്ഞു. മുൻ യുഎസ് പ്രസിഡൻ്റ് ട്രംപ് തൻ്റെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് സംഭവം.

ഏകദേശം 400 മീറ്റർ അകലെ നിന്ന് വെടിവെയ്ക്കാൻ ഒരാൾ ശ്രമിക്കുന്നതായി ട്രംപിന്റെ ​ഗാർഡ്സ് ശ്രദ്ധിക്കുകയും തുടർന്ന് ട്രംപിനെ രക്ഷിക്കുകയുമായിരുന്നു. സംശയിക്കുന്നയാളുടെ വാഹനത്തിൻ്റെയും ലൈസൻസ് പ്ലേറ്റിൻ്റെയും ഫോട്ടോ ലഭിച്ചിട്ടുണ്ട്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ടിട്ടും പ്രതിയെന്നു സംശയിക്കുന്നയാൾ ശാന്തനായാണ് പ്രതികരിക്കുന്നത്.

സംഭവം നടന്നയുടൻ തന്നെ അന്വേഷണം ആരംഭിച്ചതായും എഫ്ബിഐ അറിയിച്ചു. തോക്കുധാരി എകെ 47 ഉം ഗോപ്രോയും കൈവശം വച്ചിരുന്നുവെന്നും ട്രംപിൽ നിന്ന് 400-500 മീറ്റർ മാത്രം അകലെയാണെന്നും ഇയാൾ നിന്നിരുന്നത് എന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രതികരിച്ച് ട്രംപ് രം​ഗത്തെത്തിയിട്ടുണ്ട്. ഞാൻ സുരക്ഷിതനാണെന്നും താൻ ഒരിക്കലും കീഴടങ്ങില്ല എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രതികരണവുമായി ജോ ബൈഡനും കമലാ ഹാരിസും

സംഭവത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് ഹമല ഹാരിസ് എന്നിവരെ അറിയിച്ചിട്ടുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസിൽ നിന്ന് അറിയിച്ചു.

രാഷ്ട്രീയ അക്രമങ്ങൾക്ക് യു എസിൽ സ്ഥാനമില്ലെന്ന് ബൈഡൻ പറഞ്ഞു; ട്രംപിനെ സംരക്ഷിക്കാനുള്ള രഹസ്യ സേവനത്തിന് അ​ദ്ദേഹം നിർദ്ദേശം നൽകി. ട്രംപിന് പരിക്കില്ല എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ആശ്വാസം പ്രകടിപ്പിച്ച് കമലാ ഹാരിസും പ്രസ്താവനയിറക്കി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അക്രമത്തിന് അമേരിക്കയിൽ സ്ഥാനമില്ല, ” എന്ന് അവർ എക്സിലെ ഒരു പോസ്റ്റിൽ എഴുതി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ