AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Movie Tariff: വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തി ട്രംപ്; ഇന്ത്യന്‍ ചിത്രങ്ങളെ എങ്ങനെ ബാധിക്കും?

US to impose 100 percent tariff on foreign films: മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ട്രംപ് ഇത്തരം താരിഫുകൾ ചുമത്താനുള്ള പദ്ധതികളെക്കുറിച്ച് സൂചന നൽകിയിരുന്നു. ഈ താരിഫുകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് ട്രംപ് പറഞ്ഞിട്ടില്ല

Movie Tariff: വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തി ട്രംപ്; ഇന്ത്യന്‍ ചിത്രങ്ങളെ എങ്ങനെ ബാധിക്കും?
ഡൊണാൾഡ് ട്രംപ്Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 29 Sep 2025 21:56 PM

യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഒരു കുട്ടിയില്‍ നിന്നും മിഠായി മോഷ്ടിക്കുന്നതുപോലെ, യുഎസിലെ സിനിമാ വ്യവസായം മറ്റ് രാജ്യങ്ങള്‍ അപഹരിച്ചതായി ട്രംപ് പറഞ്ഞു. ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ ഭരിക്കുന്ന കാലിഫോര്‍ണിയയിലാണ് ഇതിന്റെ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വിമര്‍ശിച്ചു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ യുഎസിന് പുറത്തു നിന്ന് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

യുഎസില്‍ ഫര്‍ണിച്ചര്‍ നിര്‍മിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയും തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞ്. ഇത് എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് നല്‍കാമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മുന്നില്‍ യുഎസിന്റെ ഫര്‍ണിച്ചര്‍ വ്യവസായത്തിന് കോട്ടമുണ്ടായെന്ന് ട്രംപ് പറയുന്നു.

മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ട്രംപ് ഇത്തരം താരിഫുകൾ ചുമത്താനുള്ള പദ്ധതികളെക്കുറിച്ച് സൂചന നൽകിയിരുന്നു. ഈ താരിഫുകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Also Read: Donald Trump: ‘ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള മറ്റൊരു ആക്രമണം കൂടി’: യുഎസിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഡൊണാൾഡ് ട്രംപ്

ഇന്ത്യന്‍ സിനിമകളെ ബാധിക്കുമോ?

പ്രഖ്യാപിച്ചതുപോലെ വിദേശ സിനിമകള്‍ക്ക് ട്രംപ് 100 ശതമാനം തീരുവ ചുമത്തിയാല്‍ അത് ഇന്ത്യന്‍ ചിത്രങ്ങളെയും ബാധിച്ചേക്കാം. ഇന്ത്യയ്ക്ക് പുറത്ത് ബോക്‌സ് ഓഫീസിന്റെ നല്ലൊരു ശതമാനവും നല്‍കുന്ന രാജ്യമാണ് അമേരിക്ക. തീരുവ തീരുമാനം നടപ്പിലായാല്‍ വിതരണ ചെലവടക്കം വര്‍ധിക്കും. ഇത് ഇന്ത്യന്‍ സിനിമകളെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് ആശങ്ക.