Donald Trump: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെ തിരികെയെത്തിക്കാൻ മസ്കിന്റെ സഹായം തേടി ട്രംപ്

Donald Trump to Elon Musk: തങ്ങൾ അത് ചെയ്തു ചെയ്ത് നൽകുമെന്നും മസ്ക് ഉറപ്പ് നൽകി. സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്തില്ലെന്നും മസ്ക് കുറ്റപ്പെടുത്തി.

Donald Trump: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെ തിരികെയെത്തിക്കാൻ മസ്കിന്റെ സഹായം തേടി ട്രംപ്

സുനിത വില്യംസും ബാരി വിൽമറും, ഡൊണാൾഡ് ട്രംപ്

Published: 

29 Jan 2025 12:26 PM

വാഷിങ്ടൺ: ബഹിരാകാശ നിലയത്തിൽ നിന്ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ മസ്കിനോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എക്സിലൂടെ ഇലോൺ മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങികിടക്കുന്നവരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്ന് സ്‌പേസ്എക്‌സിനോട് ട്രംപ് ആവശ്യപ്പെട്ടെന്നാണ് മസ്ക് എക്സിൽ കുറിച്ചത്. തങ്ങൾ അത് ചെയ്തു ചെയ്ത് നൽകുമെന്നും മസ്ക് ഉറപ്പ് നൽകി. സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്തില്ലെന്നും മസ്ക് കുറ്റപ്പെടുത്തി.

Also Read:യുഎസിനെ ദ്രോഹിച്ചാല്‍ ഏത് രാജ്യമാണെങ്കിലും താരിഫ് ചുമത്തും: ഡൊണാള്‍ഡ് ട്രംപ്‌

അതേസമയം ബൈഡന്‍ ഭരണകൂടം ഇതുവരെ ബഹിരാകാശ സഞ്ചാരികളായ രണ്ട് ധീരരെ തിരികെ കൊണ്ടുവരാത്തതിനാൽ ഇലോണ്‍ മസ്‌കിനോടും സ്‌പേസ്എക്‌സിനോടും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

 

കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബാരി വില്‍മറും ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര തിരിച്ചത്. എട്ട് ദിവസം നീളുന്ന ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് ഇരുവരും പോയത്. എന്നാൽ പേടകത്തിനുണ്ടായ തകരാറിനെ തുടർന്ന് ഇരുവരും ബഹിരാകാശത്ത് കുടുങ്ങുകയായിരന്നു. ഇതോടെ അവിടെ നിന്നുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു.ക്രിസ്മസ് ആഘോഷത്തിന്റെയും പുതുവർഷ ആഘോഷത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ആ​ഗസ്റ്റിൽ ഇരുവരെയും ബഹിരയാകാശത്ത് നിന്ന് തിരികെ എത്തിക്കാൻ സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ബഹിരാകാശ ഏജന്‍സി അറിയിച്ചു. സ്പേസ് എക്സ് ക്രൂ-9 ക്യാപ്സ്യൂളിലാണ് ഇരുവരെയും തിരികെ എത്തിക്കാൻ നിന്നത്. ഇതിൽ ആദ്യം നാല് ക്രൂ അം​ഗങ്ങളെയാണ് യാത്ര നടത്താൻ നിശ്ചയിച്ചത്. എന്നാൽ ഇവരെ തിരികെ കൊണ്ടുവരുന്നതിനാൽ രണ്ട് പേരെ നാസ മാറ്റിയിരുന്നു. എന്നാൽ, ഡിസംബറിൽ വീണ്ടും കാലതാമസമുണ്ടായി. ഇതിനു കാരണം, പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിൽ പ്രവർത്തിക്കാൻ സ്പേസ് എക്സിന് കൂടുതൽ സമയം ആവശ്യമായിരുന്നു. അതിനാൽ, മാർച്ച് അവസാനം വരെ സുനിതയ്ക്ക് ബഹിരാകാശത്ത് നില കൊള്ളേണ്ടി വരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും