AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff Threat: മ്യാന്‍മറിനും ലാവോസിനും 40% തീരുവ; വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് ട്രംപിനോട് ചൈന

40 Percent Tariff on Myanmar and Laos: അമേരിക്കയ്‌ക്കെതിരെ സുസ്ഥിരമല്ലാത്ത വ്യാപാര കമ്മിയിലേക്ക് നയിച്ച, വര്‍ഷങ്ങളായി തുടരുന്ന താരിഫ്, നോണ്‍ താരിഫ് നയങ്ങളും വ്യാപാര തടസങ്ങളും പരിഹരിക്കുന്നതിന് താരിഫുകള്‍ അനിവാര്യമാണെന്ന് ട്രംപ് പറയുന്നു.

Donald Trump Tariff Threat: മ്യാന്‍മറിനും ലാവോസിനും 40% തീരുവ; വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് ട്രംപിനോട് ചൈന
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 08 Jul 2025 06:15 AM

വാഷിങ്ടണ്‍: പതിനാല് രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ താരിഫ് ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനും മ്യാന്‍മറിനും മേല്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 40 ശതമാനം താരിഫ് ചുമത്തി. പുതിയ താരിഫുകള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ട്രംപ് ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് കത്തയച്ചു.

യുഎസ് വ്യാപാര പങ്കാളികള്‍ക്ക് നല്‍കുന്ന കത്തുകളുടെ തരംഗം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ താരിഫ് വിവരങ്ങള്‍ പങ്കിട്ടത്. ഓരോ കത്തിലും ട്രംപ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ നിങ്ങളുടെ താരിഫ് ഉയര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, ആ സംഖ്യ കൂടി നിങ്ങളില്‍ നിന്ന് ഈടാക്കുന്ന താരിഫില്‍ ചേര്‍ക്കുമെന്ന് ട്രംപ് പറയുന്നു.

അമേരിക്കയ്‌ക്കെതിരെ സുസ്ഥിരമല്ലാത്ത വ്യാപാര കമ്മിയിലേക്ക് നയിച്ച, വര്‍ഷങ്ങളായി തുടരുന്ന താരിഫ്, നോണ്‍ താരിഫ് നയങ്ങളും വ്യാപാര തടസങ്ങളും പരിഹരിക്കുന്നതിന് താരിഫുകള്‍ അനിവാര്യമാണെന്ന് ട്രംപ് പറയുന്നു. യുഎസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും ധനക്കമ്മി വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി തീരുവ ചുമത്തിയ രാജ്യങ്ങള്‍

  • ബംഗ്ലാദേശ്: 35%
  • ബോസ്‌നിയയും ഹെര്‍സഗോവിനയും: 30%
  • കംബോഡിയ: 36%
  • ഇന്തോനേഷ്യ: 32%
  • ജപ്പാന്‍: 25%
  • കസാക്കിസ്ഥാന്‍: 25%
  • ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്: 40%
  • മലേഷ്യ: 25%
  • മ്യാന്‍മര്‍: 40%
  • റിപ്പബ്ലിക് ഓഫ് സെര്‍ബിയ: 35%
  • റിപ്പബ്ലിക് ഓഫ് ടുണീഷ്യ: 25%
  • ദക്ഷിണാഫ്രിക്ക: 30%
  • ദക്ഷിണ കൊറിയ: 25%
  • തായ്ലന്‍ഡ്: 36%

Also Read: https://www.malayalamtv9.com/world/brics-leaders-condemned-pahalgam-terror-attack-and-reaffirmed-their-collective-stand-against-terrorism-2130384.html

അതേസമയം, ബ്രിക്‌സ് രാജ്യങ്ങളുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സകരിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം അധികനികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. വ്യാപാര യുദ്ധങ്ങള്‍ എങ്ങനെയാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നത് എന്നതുമായി ബന്ധപ്പെട്ട് ബ്രിക്‌സ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

ട്രംപിന്റെ തീരുവ ഭീഷണിക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. വ്യാപാര-തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ലെന്നും പ്രൊട്ടക്ഷനിസം കൊണ്ട് ഉപകാരമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.