AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BRICS Summit: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് നേതാക്കള്‍; ഇരട്ടത്താപ്പ് നയങ്ങള്‍ തള്ളിക്കളയാം

BRICS Summit Updates: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഇറക്കുമതി തീരുവയും ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഈ തീരുവകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ബ്രിക്‌സ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.

BRICS Summit: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് നേതാക്കള്‍; ഇരട്ടത്താപ്പ് നയങ്ങള്‍ തള്ളിക്കളയാം
ബ്രിക്‌സ് ഉച്ചകോടി Image Credit source: PTI
shiji-mk
Shiji M K | Published: 07 Jul 2025 06:14 AM

റിയോ ഡി ജനീറ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് നേതാക്കാള്‍. ഭീകരവാദികളുടെ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍, സുരക്ഷിത താവളങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു. ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെയും ഇസ്രായേല്‍-ഗസ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു.

ഏപ്രില്‍ 22 2025ല്‍ ജമ്മു കശ്മീരില്‍ 26 പേരുടെ മരണത്തിന് കാരണമാകുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അതിര്‍ത്തി കടന്ന് നടത്തുന്ന നീക്കങ്ങളും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതോടൊപ്പം സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതെല്ലാം ഭീകരതയെ നേരിടുന്നതിനുള്ള പ്രതിബദ്ധത ഞങ്ങള്‍ ഉറപ്പിക്കുന്നു. ഭീകരവാദത്തോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. ഭീകരതയെ പ്രതിരോധിക്കുന്നതില്‍ ഇരട്ടത്താപ്പ് നയം ഒഴിവാക്കാനും ഞങ്ങള്‍ പറയുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം, ഉച്ചകോടിയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സമാധാനവും സുരക്ഷയുമാണ് ലോകത്തിന്റെ തന്നെ ഭാവിയുടെ അടിത്തറ. എന്നാല്‍ ഭീകരവാദം മനുഷ്യരാശിക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ യാതൊരുവിധ മടിയും ഉണ്ടാകരുത്. ഭീകരവാദത്തിന്റെ ഇരകളാകുന്നവരെയും അത് ചെയ്യുന്നവരെയും ഒരേ തുലാസില്‍ ഒരിക്കലും തൂക്കാനാകില്ല. വ്യക്തിപരമായതോ അല്ലെങ്കില്‍ രാഷ്ട്രീയമായതോ ആയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Narendra Modi: ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലില്‍ എത്തി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഇറക്കുമതി തീരുവയും ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഈ തീരുവകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ബ്രിക്‌സ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.

അതിനിടെ, ഉച്ചകോടിയില്‍ ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന കാര്യം റഷ്യയും ചൈനയും ആവശ്യപ്പെട്ടു.