AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Airport: ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കുപിടിച്ച സമയം; അടുത്ത രണ്ടാഴ്ച ട്രാവൽ പ്ലാനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ

Dubai Airports Issue Tips For Hassle Free Travel: അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബായ് വിമാനത്താവളത്തിൽ തിരക്കായിരിക്കുമെന്ന് അധികൃതർ. ഇതിൻ്റെ അടിസ്ഥാനത്തിൽ ട്രാവൽ പ്ലാനുകൾ ക്രമീകരിക്കണമെന്ന് അധികൃതർ പറഞ്ഞു.

Dubai Airport: ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കുപിടിച്ച സമയം; അടുത്ത രണ്ടാഴ്ച ട്രാവൽ പ്ലാനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ
ദുബായ് വിമാനത്താവളംImage Credit source: PTI
abdul-basith
Abdul Basith | Published: 06 Jul 2025 13:41 PM

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി രണ്ടാഴ്ച വൻ തിരക്കാവുമെന്ന് അധികൃതർ. ദിവസം 2,65,000ലധികം യാത്രക്കാർ അടുത്ത രണ്ടാഴ്ചയിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു. ജൂൺ 27നും ജൂലായ് 9നും ഇടയിൽ ആകെ 3.4 മില്ല്യൺ ആളുകൾ യാത്ര ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. ജൂലായ് അഞ്ച് ആയിരുന്നു ഏറ്റവും തിരക്കുപിടിച്ച ദിവസം.

കഴിഞ്ഞ മാസം 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ദുബായ് വിമാനത്താവളത്തിൽ നിന്ന് 30,000ലധികം യാത്രക്കാർ തങ്ങളുടെ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു. രണ്ടാം തീയതി വാർത്താകുറിപ്പിലാണ് എമിറേറ്റ്സ് എയർലൈൻസ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ അമേരിക്കൻ മിലിട്ടറി ബേസുകളിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ പല വിമാനസർവീസുകളും നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഇവയിൽ പലതും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ദുബായ് എയർപോർട്സ് അധികൃതർ തന്നെ അറിയിച്ചു.

Also Read: Viral News: ‘ഉരുകുതേ ചൂടെടുത്ത് ഉരുകുതേ’; അഗ്നിപർവ്വതത്തിന് മുന്നിൽ വെച്ചൊരു വെറൈറ്റി പ്രൊപ്പോസൽ

കുടുംബമായും 12 വയസിന് മുകളിൽ പ്രായമുള്ള മക്കളുമായും യാത്ര ചെയ്യുന്നവർ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വിമാനം പുറപ്പെടുന്നതിന് മുൻപ് വിമാനത്താവളത്തിൽ എത്തുന്നവർ പരമാവധി മൂന്ന് മണിക്കൂറിന് മുൻപേ എത്താവൂ. ഓൺലൈൻ ചെക്ക് ഇൻ, സെൽഫ് സർവീസ് കിയോസ്കുകൾ, ബാഗ് ഡ്രോപ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കണമെന്നും ദുബായ് എയർപോർട്ട്സ് അധികൃതർ നിർദ്ദേശം നൽകി.