Venezuelan Immigrants: കോടതി ഉത്തരവ് ലംഘിച്ച് വെനിസ്വേല കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്

Trump Administration Deports Venezuelan Immigrants: വെനിസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരെ 1798ലെ അലിയന്‍ എനിമീസ് നിയമ പ്രകാരമാണ് ഡൊണാള്‍ഡ് ട്രംപ് നാടുകടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതിനെ തടഞ്ഞുകൊണ്ട് കൊളംബിയ ജില്ലാ ജഡ്ജി ജയിംസ് ഇ ബോസ്‌ബേര്‍ഗ് ഉത്തരവിട്ടു. ഈ നിര്‍ദേശത്തെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ട്രംപിന്റെ നീക്കം.

Venezuelan Immigrants: കോടതി ഉത്തരവ് ലംഘിച്ച് വെനിസ്വേല കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്

നാടുകടത്തലിന്റെ ദൃശ്യങ്ങള്‍

Published: 

17 Mar 2025 07:29 AM

വാഷിങ്ടണ്‍: കോടതി ഉത്തരവ് ലംഘിച്ച് വെനിസ്വേലക്കാരെ നാടുകടത്തി യുഎസ്. വെനിസ്വേലന്‍ ഗുണ്ടാ സംഘങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്ന 200 ലധികം ആളുകളെയാണ് നാടുകടത്തിയത്. യുഎസില്‍ നിന്നും എല്‍ സാല്‍വഡോറിലെ സൂപ്പര്‍മാക്‌സ് ജയിലിലേക്കാണ് ഇവരെ നാടുകടത്തിയത്.

വെനിസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരെ 1798ലെ അലിയന്‍ എനിമീസ് നിയമ പ്രകാരമാണ് ഡൊണാള്‍ഡ് ട്രംപ് നാടുകടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതിനെ തടഞ്ഞുകൊണ്ട് കൊളംബിയ ജില്ലാ ജഡ്ജി ജയിംസ് ഇ ബോസ്‌ബേര്‍ഗ് ഉത്തരവിട്ടു. ഈ നിര്‍ദേശത്തെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ട്രംപിന്റെ നീക്കം.

വിദേശ രാഷ്ട്രങ്ങളുടെ ശത്രുതാപരമായ നീക്കങ്ങളെയാണ് നിയമത്തില്‍ പറയുന്നതെന്നും ട്രംപിന്റെ പ്രഖ്യാപനം നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാരണം കൂടാതെ ശത്രുരാജ്യങ്ങളിലെ പൗരന്മാരെ തടങ്കലിലിടാനും നാടുകടത്താനും പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണിതെന്നും അതിനാല്‍ വിദേശികളെ നാടുകടത്താന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

വെനിസ്വേലന്‍ ക്രിമിനല്‍ സംഘമായ ട്രെന്‍ ഡി അരഗ്വ യുഎസിനെതിരെ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് അലിയന്‍ എനിമീസ് ആക്ട് നടപ്പാക്കാന്‍ ട്രംപ് ഉത്തരവിട്ടത്.

ട്രെന്‍ ഡി അരഗ്വയിലെ 238 അംഗങ്ങളെയും അന്താരാഷ്ട്ര എംഎസ് 13 സംഘത്തിലെ 23 പേരെയുമാണ് നിലവില്‍ നാടുകടത്തിയിരിക്കുന്നത്. ഇക്കാര്യം എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്.

നയിബ് ബുകെലെയുടെ എക്‌സ് പോസ്റ്റ്‌

എന്നാല്‍ യുഎസ് സര്‍ക്കാര്‍ തടവുകാരുടെ വിവരങ്ങള്‍ സാല്‍വഡോറിന് കൈമാറിയിട്ടില്ല. അവര്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ചോ ഗുണ്ടാ സംഘത്തെ കുറിച്ചോ യുഎസ് സാല്‍വഡോറിന് വിവരം നല്‍കിയിട്ടില്ലെന്നാണ് സൂചന.

Also Read: Who Are Houthis: അമേരിക്ക വെറുതെ വ്യോമാക്രമണം നടത്തിയതാണോ? ആരാണ് ഹൂതികള്‍

ഊപ്‌സി വളരെ വൈകിയെന്ന് ജഡ്ജിയെ പരിഹസിച്ചുകൊണ്ടാണ് ബുകെലെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടത്. ബുകെലെ കുറിപ്പിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ കൈകളും കാലുകളും വിലങ്ങുവെച്ചിരിക്കുന്ന ആളുകളുടെ നിര ദൃശ്യമാണ്. വിമാനങ്ങളില്‍ നിന്നും ഇറക്കി സായുധ സേനയുടെ അകമ്പടിയോടെയാണ് അവരെ ജയിലിലേക്ക് കൊണ്ടുപോയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും