AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Umrah Visa: മൂന്നുമാസം ലഭിക്കില്ല; ഉംറ വിസ കാലാവധി വെട്ടിക്കുറച്ചു

Umrah Visa Validity: തീര്‍ത്ഥാടകര്‍ രാജ്യത്ത് എത്തിയതിന് ശേഷമുള്ള താമസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടില്ല. മൂന്ന് മാസം വരെയാണ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ തങ്ങാനാകുന്നത്. എന്നാല്‍ വിസ കാലാവധി വെട്ടിക്കുറച്ചത് തീര്‍ത്ഥാടകരില്‍ ആശങ്ക സൃഷ്ടിക്കുന്നു.

Umrah Visa: മൂന്നുമാസം ലഭിക്കില്ല; ഉംറ വിസ കാലാവധി വെട്ടിക്കുറച്ചു
ഉംറ Image Credit source: Social Media
shiji-mk
Shiji M K | Published: 03 Nov 2025 17:26 PM

മനാമ: ഉംറ തീര്‍ത്ഥാടകര്‍ക്കായി നല്‍കിയിരുന്ന വിസയുടെ കാലാവധി വെട്ടിക്കുറച്ച് സൗദി അറേബ്യ. മൂന്ന് മാസത്തില്‍ നിന്നും ഒരു മാസമായാണ് കാലാവധി കുറച്ചത്. വിസ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയിരിക്കണം, അല്ലാത്തപക്ഷം വിസ റദ്ദാക്കും. പുതുക്കിയ വിസ കാലാവധി അടുത്ത ആഴ്ചയോടെ പ്രാബല്യത്തില്‍ വരും.

തീര്‍ത്ഥാടകര്‍ രാജ്യത്ത് എത്തിയതിന് ശേഷമുള്ള താമസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടില്ല. മൂന്ന് മാസം വരെയാണ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ തങ്ങാനാകുന്നത്. എന്നാല്‍ വിസ കാലാവധി വെട്ടിക്കുറച്ചത് തീര്‍ത്ഥാടകരില്‍ ആശങ്ക സൃഷ്ടിക്കുന്നു.

നേരത്തെ ഉംറ വിസ അനുവദിക്കുന്ന തീയതി മുതല്‍ മൂന്ന് മാസത്തേക്ക് വിസയ്ക്ക് സാധുതയുണ്ടായിരുന്നു. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് പരിഷ്‌കരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

വ്യക്തിഗത വിസ, കുടുംബ സന്ദര്‍ശക വിസ, ട്രാന്‍സിറ്റ് വിസ, വര്‍ക്ക് വിസ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാതരം വിസകളില്‍ രാജ്യത്ത് എത്തിയവര്‍ക്കും ഉംറ നിര്‍വഹിക്കാമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണിലാണ് ഉംറ സീസണ്‍ ആരംഭിച്ചത്. ശേഷം ഇതുവരെ 40 ലക്ഷം പേര്‍ക്ക് ഉംറ വിസകള്‍ സൗദി അനുവദിച്ചു.

Also Read: UAE November Events: നവംബറില്‍ യുഎഇയിലുണ്ടാകുമോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പരിപാടികള്‍

ഉംറ ചടങ്ങുകള്‍ നടക്കുന്നത് മക്കയിലാണെങ്കിലും തീര്‍ത്ഥാടകരില്‍ പലരും സൗദി അറേബ്യയിലെ പ്രവാചകന്‍ മുഹമ്മദിന്റെ പള്ളിയും സന്ദര്‍ശിക്കാറുണ്ട്. നിയമങ്ങള്‍ കര്‍ശനമായതോടെ ഇനി ഉംറയ്ക്കായി വരുന്നവര്‍ താമസ സൗകര്യം നേരത്തെ ബുക്ക് ചെയ്യേണ്ടിവരും.