Donald Trump: ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെയുള്ള ഭീഷണികള്‍ വേണ്ട; ട്രംപിന് റഷ്യന്‍ മന്ത്രിയുടെ മുന്നറിയിപ്പ്
Russia Warns Trump: ചൈനയും ഇന്ത്യയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന ട്രംപിന്റെ ആവശ്യങ്ങളെ എങ്ങനെയാണ് ഇരുരാജ്യങ്ങളെയും ബാധിക്കുന്നതെന്നും ലാവ്‌റോവ് വിശദീകരിച്ചു. പുതിയ ഊര്‍ജ വിപണികളും പുതിയ വിഭവങ്ങളും തേടാന്‍ ഇത് അവരെ നിര്‍ബന്ധിതരാക്കുന്നു.
മോസ്‌കോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നടത്തുന്ന താരിഫ് ഭീഷണികളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. ഇരുരാജ്യങ്ങള്‍ക്കും നേരെയുള്ള സമ്മര്‍ദങ്ങള്‍ വിജയിക്കില്ലെന്നും ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ചാനല്‍ 1 ടിവിയുടെ ദി ഗ്രേറ്റ് ഗെയിം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.
ചൈനയും ഇന്ത്യയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന ട്രംപിന്റെ ആവശ്യങ്ങളെ എങ്ങനെയാണ് ഇരുരാജ്യങ്ങളെയും ബാധിക്കുന്നതെന്നും ലാവ്‌റോവ് വിശദീകരിച്ചു. പുതിയ ഊര്‍ജ വിപണികളും പുതിയ വിഭവങ്ങളും തേടാന്‍ ഇത് അവരെ നിര്‍ബന്ധിതരാക്കുന്നു. മാത്രമല്ല കൂടുതല്‍ പണവും അവര്‍ എണ്ണയ്ക്കായി നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക തിരഞ്ഞെടുത്ത താരിഫ് നടപടിയുമായി ബന്ധപ്പെട്ട് ധാര്‍മികവും രാഷ്ട്രീയവുമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. ചൈനയും ഇന്ത്യയും പുരാതന നാഗരികതകളാണ്. ഒന്നുകില്‍ എനിക്ക് ഇഷ്ടപ്പെടാത്തത് ചെയ്യുന്നത് അവസാനിപ്പിക്കുക, അല്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ മേല്‍ തീരുവ ചുമത്തും എന്നാണ് ട്രംപ് പറയുന്നത്.




എന്നാല്‍ റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളില്‍ എനിക്ക് ഒരു പ്രശ്‌നവും തോന്നുന്നില്ല. ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ തോതിലുള്ള ഉപരോധങ്ങള്‍ ട്രംപിന്റെ ആദ്യ ടേമില്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തും നയതതന്ത്ര ശ്രമങ്ങള്‍ക്ക് പകരമായി വീണ്ടും ഉപരോധങ്ങളാണ് പ്രയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: North Korea Word Ban: ഐസ് ക്രീം എന്ന് മിണ്ടിപ്പോകരുത്, ഉത്തര കൊറിയയിലെ പുതിയ നിര്‍ദ്ദേശം
അതേസമയം, യുഎസ് നടപടിയെ അന്യായവും നീതീകരിക്കാനാകാത്തതും എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ദേശീയ താത്പര്യത്തിനും വിപണിക്ക് അനുസൃതവുമായാണെന്ന് രാജ്യം വ്യക്തമാക്കുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇതുവരെ ചൈനയ്ക്ക് മേല്‍ തീരുവ ചുമത്തിയിട്ടില്ല. എങ്കിലും ട്രംപിന്റെ സമ്മര്‍ദം ശക്തമായി വരികയാണ്.