തായ്‌വാനിൽ വീണ്ടും ഭൂചലനം; ഒറ്റരാത്രിയിൽ 80-ലേറെ ഭൂചലനങ്ങൾ

ഭൂകമ്പത്തിൽ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ തകർന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തായ്‌വാനിൽ വീണ്ടും ഭൂചലനം; ഒറ്റരാത്രിയിൽ 80-ലേറെ ഭൂചലനങ്ങൾ

Taiwan Earthquake

Published: 

23 Apr 2024 09:38 AM

തായ്‌പേയ്: തായ്‌വാനിൽ വീണ്ടും ഭൂചലനം. കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി എൺപതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയിൽ 6.3 തീവ്രത രേഖപ്പെടുത്തിയതാണ്.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും അനുഭവപ്പെട്ട ഭൂചലനത്തിൽ തായ്‌പേയിൽ കെട്ടിടങ്ങൾ തകർന്നു. അതേസമയം ഭൂകമ്പത്തിൽ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ തകർന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്നത്തേത്. അതിനു ശേഷം മേഖലയിൽ ഇതുവരെ ആയിരത്തോളം തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ