Hong Kong Fire: തൊഴിലാളി വലിച്ച സിഗരറ്റില്‍ നിന്നും തീപടര്‍ന്നു; ഹോങ്കോങ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Hong Kong Accident Reason: ഹോങ്കോങ്ങിലെ വാങ് ഫു കോര്‍ട്ട് കെട്ടിടത്തില്‍ തീ പടരുന്നതിന് തൊട്ടുമുമ്പ്, അതിന്റെ പുറം മതിലിനോട് ചേര്‍ന്നിരുന്ന് പുകവലിക്കുന്ന തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍, എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ.
തായ് പോ: ഹോങ്കോങ്ങിലെ തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തൊഴിലാളി സിഗരറ്റ് വലിച്ചതാണ് അപകടത്തിന് കാരണമെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്താണ് തീപിടിത്തത്തിന് കാരണമായതെന്ന് ഇനിയും വ്യക്തമല്ല.
ഹോങ്കോങ്ങിലെ വാങ് ഫു കോര്‍ട്ട് കെട്ടിടത്തില്‍ തീ പടരുന്നതിന് തൊട്ടുമുമ്പ്, അതിന്റെ പുറം മതിലിനോട് ചേര്‍ന്നിരുന്ന് പുകവലിക്കുന്ന തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍, എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ. ഇതോടെ തീപിടത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് എത്തി.




വൈറലാകുന്ന വീഡിയോ
🤯 Shocking Footage Shows Workers Smoking Near Outer Wall Just Moments Before Blaze Engulfed Wang Fu Court In Hong Kong https://t.co/j5Vc9UkqOP pic.twitter.com/lz6U9NoXic
— RT_India (@RT_India_news) November 28, 2025
ഹോങ്കോങ്ങിലെ കുന്നിന്‍ പ്രദേശമായ ന്യൂ ടെറിട്ടറികളിലെ റസിഡന്‍ഷ്യല്‍ കെട്ടിടമായ വാങ് ഫുക്ക് കോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. 128 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതേതുടര്‍ന്ന് വാങ് ഫുക്കിന്റെ എട്ട് നിലകളും മുള സ്‌കാഫോള്‍ഡിങില്‍ പൊതിഞ്ഞിരുന്നു. തീപിടിത്തമുണ്ടായതോടെ മുള കൊണ്ടുള്ള ആവരണം തീ അതിവേഗം പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കി.
മുളയുടെ കഷ്ണങ്ങള്‍ വീണാണ് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നതെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി നഗരത്തിലുടനീളം മെറ്റല്‍ സ്‌കാഫോള്‍ഡിങിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് നിര്‍മാണ കമ്പനി മേധാവികളെയും തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തൊഴിലാളികളില്‍ ഒരു സ്ത്രീയും എട്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു.