വിയർപ്പ് നാറ്റം അസഹനീയമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗത്തെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി

Flight Delayed Two Hours After Passenger Bites Cabin Crew in China: വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവിൽ ക്യാബിൻ ക്രൂ അംഗത്തെ അക്രമിക്കുന്നതിൽ കലാശിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികളിൽ ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചിതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

വിയർപ്പ് നാറ്റം അസഹനീയമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗത്തെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി

വീഡിയോയിൽ നിന്ന്

Updated On: 

04 Apr 2025 | 02:39 PM

ചൈന: വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ കടിച്ച് യാത്രക്കാരി. ഇതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കാരിനെത്തിയ ക്യാബിൻ ക്രൂ അംഗത്തെ ഒരു യാത്രക്കാരി കടിക്കുകയായിരുന്നു. സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഏപ്രില്‍ ഒന്നിന് ഷെന്‍ഷെൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷെന്‍ഷെന്‍ എയർലൈന്‍സ് അറിയിച്ചു. വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവിൽ ക്യാബിൻ ക്രൂ അംഗത്തെ അക്രമിക്കുന്നതിൽ കലാശിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികളിൽ ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചിതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

എന്നാല്‍, മറ്റേയാളുടെ പെര്‍ഫ്യൂമിന് രൂക്ഷഗന്ധമാണ് എന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മില്‍ തർക്കം രൂക്ഷമായി. വൈകാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കും കടന്നു. ഇതേതുടർന്ന് ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്. ഇതിൽ ഒരാളുടെ കൈയിലാണ് യുവതി കടിച്ചത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ:

ALSO READ: ‘കൈലാസ’യ്ക്കായി തദ്ദേശവാസികളിൽ നിന്ന് ആമസോൺ കാടുകൾക്ക് 1000 വർഷത്തെ ലീസ്; 20 പേർ പിടിയിൽ

കടിയേറ്റ ക്യാബിന്‍ ക്രൂ അംഗത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ യാത്രക്കാരായ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെല്ലാം ശേഷം രണ്ട് മണിക്കൂര്‍ വൈകിയാണ് ഒടുവിൽ വിമാനം പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും സുരക്ഷ തങ്ങൾക്ക് ഒരു പോലെ പ്രധാനമാണെന്നും, യാത്രക്കാർ നിയമങ്ങൾ പാലിക്കണമെന്നും മാന്യമായ രീതിയില്‍ യാത്ര ചെയ്യണമെന്നും ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് ആവശ്യപ്പെട്ടു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ