Nepal Gen Z Protest : ജെൻ സി കലാപത്തിൽ കുരുങ്ങി മലയാളികളും … ഭക്ഷണവും വെള്ളവും പോലുമില്ലാതെ ദുരിതത്തിൽ

Gen Z protest in Nepal Traps 40 Malayalees: മുതിർന്നവരുൾപ്പെടെയുള്ള സംഘത്തിന് യാത്രാ സൗകര്യങ്ങളൊന്നും ലഭ്യമല്ല. പോലീസ് സ്റ്റേഷനുകൾ പോലും ആക്രമിക്കപ്പെട്ടതിനാൽ സഹായം തേടാൻ സാധിക്കാത്ത സാഹചര്യമാണ് ഇവിടുള്ളത്.

Nepal Gen Z Protest : ജെൻ സി കലാപത്തിൽ കുരുങ്ങി മലയാളികളും ... ഭക്ഷണവും വെള്ളവും പോലുമില്ലാതെ ദുരിതത്തിൽ

Malayalees Trapped At Gen Z Protest

Updated On: 

09 Sep 2025 16:15 PM

കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് ആരംഭിച്ച ജെൻ സി കലാപത്തിൽ കുടുങ്ങി മലയാളികൾ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 40 പേരാണ് കാഠ്മണ്ഡുവിനടുത്തുള്ള ഗോസാല എന്ന സ്ഥലത്ത് കുടുങ്ങിയത് എന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ വിമാനമാർഗം നേപ്പാളിലെത്തിയ ഇവർ സംഘർഷം രൂക്ഷമായതോടെ ദുരിതത്തിലാവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ മുക്കം, കൊടിയത്തൂർ, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും പോയവരാണ് ഇവർ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ഭക്ഷണമോ വെള്ളമോ താമസസൗകര്യമോ ഇല്ലാതെ തെരുവിൽ കുടുങ്ങിയ അവസ്ഥയിലാണ്.

മുതിർന്നവരുൾപ്പെടെയുള്ള സംഘത്തിന് യാത്രാ സൗകര്യങ്ങളൊന്നും ലഭ്യമല്ല. പോലീസ് സ്റ്റേഷനുകൾ പോലും ആക്രമിക്കപ്പെട്ടതിനാൽ സഹായം തേടാൻ സാധിക്കാത്ത സാഹചര്യമാണ് ഇവിടുള്ളത്. കാഠ്മണ്ഡു വിമാനത്താവളം അടച്ചതോടെ തിരിച്ചുവരാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ് എന്ന് ഇവർ പറയുന്നു. എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ വരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും