Gaza Ceasefire: ‘അടിയന്തര ചർച്ചയ്ക്ക് തയ്യാർ’; ഗാസയിൽ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്
Hamas Positive Response to Gaza Ceasefire Proposal: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. നേരത്തെ, ഇസ്രായേൽ വെടിനിർത്തൽ അംഗീകരിച്ചതായി ട്രംപ് അറിയിച്ചിരുന്നു.

Displacement tent camp
ഗാസ: ഗാസയിൽ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. ഹമാസ് ഇക്കാര്യം മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും അറിയിച്ചതായാണ് വിവരം. വെടിനിർത്തൽ നടപ്പാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അടിയന്തിര ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. നേരത്തെ, ഇസ്രായേലും വെടിനിർത്തൽ അംഗീകരിച്ചതായി ട്രംപ് അറിയിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ പ്രാവർത്തികമാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ജൂലൈ 18ന് ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഗാസയിലെ വെടിനിർത്തലിനെ കുറിച്ച് വ്യക്തമാക്കിയത്. ബന്ധപ്പെട്ടവരുമായി താൻ സംസാരിച്ചുവെന്നും വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്നുമാണ് ട്രംപ് അന്ന് പ്രതികരിച്ചത്.
60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ അംഗീകരിച്ചിരിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യുമെന്നും, ഈ അന്തിമ നിർദേശം ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഹമാസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്തിൽ കുറിച്ചു.
ALSO READ: കീവിൽ ഡ്രോൺ മഴ തീർത്ത് റഷ്യ; ആക്രമണം ട്രംപിന്റെ വെടിനിർത്തൽ നിരസിച്ചതിന് പിന്നാലെ
എന്നാൽ, ആരുമായാണ് വെടിനിർത്തൽ ചർച്ച നടത്തിയത് എന്നത് സംബന്ധിച്ച് ട്രംപ് വിശദീകരണം നൽകിയിരുന്നില്ല. ഗാസയുമായി ഇത്തരത്തിലൊരു ചർച്ച നടക്കുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി ട്രംപ് അറിയിച്ച ശേഷവും ഗാസയിൽ ആക്രമണം ഉണ്ടായി. അതിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.