Hamas chief Mohammad Sinwar: ഹമാസ് ഗാസ തലവൻ മുഹമ്മദ് സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം; സ്ഥിരീകരിച്ച് നെതന്യാഹു

Mohammad Sinwar: മെയ് 14 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാറിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മരിച്ചോ ഇല്ലയോ എന്ന സ്ഥിരീകരിച്ചിരുന്നില്ല. തെക്കൻ ഗാസയിലെ ഒരു ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാറിന് പരിക്കേറ്റത്.

Hamas chief Mohammad Sinwar: ഹമാസ് ഗാസ തലവൻ മുഹമ്മദ് സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം; സ്ഥിരീകരിച്ച് നെതന്യാഹു

ബെഞ്ചമിൻ നെതന്യാഹു, മുഹമ്മദ് സിൻവാർ

Published: 

29 May 2025 07:24 AM

ടെൽ അവീവ്: ഹമാസിന്റെ ​ഗാസയിലെ തലവൻ മുഹമ്മദ് സിൻവാറിനെ ഇസ്രായേൽ സൈന്യം വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ ഹമാസ് നേതാവ് യഹ്യാ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ.

‘ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യാ സിന്‍വാര്‍, ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍. ഇവരെയെല്ലാം ഞങ്ങള്‍, ഇസ്രായേൽ ഇല്ലാതാക്കിയിരിക്കുന്നു’ എന്ന് നെതന്യാഹു നിയമസഭയിൽ പറഞ്ഞു. മെയ് 14 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാറിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മരിച്ചോ ഇല്ലയോ എന്ന സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം ആദ്യം തെക്കൻ ഗാസയിലെ ഒരു ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാറിന് പരിക്കേറ്റത്.

 

മുഹമ്മദ് സിൻവാർ ആരാണ്?

ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ അവസാനത്തെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു മുഹമ്മദ് സിൻവാർ. മുൻ ഹമാസ് മേധാവി യഹ്യാ സിൻവാറിന്റെ സഹോദരൻ. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യാ സിൻവാറായിരുന്നു. ഇറാനിൽ വച്ച് ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് ശേഷം ഹമാസിന്റെ നേതാവായി യഹ്യായെ തെരഞ്ഞെടുത്തു. യഹ്യായുടെ മരണത്തിന് ശേഷം മുഹമ്മദ് സിൻവാറിനെയും ആ സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും