Crime News: പിഞ്ച് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച കാപ്പി ഒഴിച്ച പ്രതിയെ തേടി പോലീസ്

പ്രതിയുടെ ഐഡൻ്റിറ്റിയും അവൻ ഓടിപ്പോയ രാജ്യവും പോലീസിന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ അപകടത്തിലാക്കുമെന്ന് പോലീസ്

Crime News: പിഞ്ച് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച കാപ്പി ഒഴിച്ച പ്രതിയെ തേടി പോലീസ്

Credits: rob dobi/Moment/Getty Images

Published: 

10 Sep 2024 | 06:20 PM

പിഞ്ച് കുഞ്ഞിൻ്റെ മുഖത്ത് തിളച്ച കാപ്പി ഒഴിച്ച് മുങ്ങിയ പ്രതിയെ തേടി പോലീസ്. ഓസ്‌ട്രേലിയയിലാണ് സംഭവം. കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പൊള്ളലേറ്റതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് 31 ന് ഓസ്‌ട്രേലിയയിലെ സബർബൻ പാർക്കിൽ മാതാപിതാക്കളോടൊപ്പം ഇരുന്ന കുഞ്ഞിൻ്റെ അടുത്തേക്ക് എത്തിയ അഞ്ജാതൻ ഫ്ലാസ്കിൽ നിന്ന് ചൂടുള്ള കാപ്പി കുട്ടിയുടെ മേൽ ഒഴിക്കുകയും തുടർന്ന് സ്ഥലത്ത് നിന്നും ഓടിപ്പോകുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ചർമ്മത്തിൽ ഒന്നിലധികം പൊള്ളലുണ്ട്.

ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഗുരുതരമായ പരിക്കുകളുണ്ട്. ഇതിനോടകം ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായി വന്നതായി മാതാപിതാക്കൾ പറയുന്നു. ഇവരെ സാമ്പത്തികമായി സഹായിക്കാനായി ഒരു ഓൺലൈൻ കാമ്പയിനും നടക്കുന്നുണ്ട്. ഇതുവരെ 150,000 ഓസ്‌ട്രേലിയൻ ഡോളറാണ് ഇത്തരത്തിൽ സമാഹരിച്ചത്.

ALSO READ: Dubai princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി; പിന്നാലെ ‘ഡിവോഴ്‌സി’നെ കുപ്പിയിലാക്കി ദുബായ് രാജകുമാരി

33 കാരനായ പ്രതി കുറ്റകൃത്യം ചെയ്ത ശേഷം രാജ്യം വിട്ടതായി അധികൃതർ കരുതുന്നു. ഇയാൾക്കെതിരെ ക്വീൻസ്‌ലാൻഡ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജീവപര്യന്തം തടവിന് വരെ കാരണമായേക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം സിഡ്‌നി എയർപോർട്ടിൽ ഇയാൾ എത്തിയെങ്കിലും തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഇയാൾ രക്ഷപ്പെട്ടതായും സൂചനയുണ്ട്.

പ്രതിയുടെ ഐഡൻ്റിറ്റിയും അവൻ ഓടിപ്പോയ രാജ്യവും പോലീസിന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ അപകടത്തിലാക്കുമെന്ന് പോലീസ് സംശയിക്കുന്നു. 2019 മുതൽ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന ഇയാൾ ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും താമസിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്