Abu Dhabi : അബുദാബിയിൽ വെച്ച് ഫൈൻ കിട്ടിയോ? ഈ പ്ലാറ്റ്ഫോം വഴി അപ്പീൽ ചെയ്യാം

Tamm Platform : പിഴ ഒടുക്കാനുള്ള പ്ലാറ്റ്ഫോമാണ് താം. ഇതിലൂടെ പിഴയ്ക്കെതിരെ ഓൺലൈനായി അപ്പീൽ നൽകാനും സാധിക്കുന്നതാണ്

Abu Dhabi : അബുദാബിയിൽ വെച്ച് ഫൈൻ കിട്ടിയോ? ഈ പ്ലാറ്റ്ഫോം വഴി അപ്പീൽ ചെയ്യാം

Abu Dhabi

Published: 

04 Aug 2025 | 10:39 PM

യുഎഇയിൽ ട്രാഫിക്, മുനിസിപ്പാലിറ്റി നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന എമറാത്തിയാണ് അബുദാബി. ഇത്തരം നിയമങ്ങൾ പാലിക്കാതെ വരുമ്പോൾ വൻ തുകയാണ് അബുദാബിയിൽ പിഴ ഏർപ്പെടുത്തുന്നത്. ഈ പിഴ ഒടുക്കാനായി അബുദായിലുള്ളവർക്ക് താം എന്ന പ്ലാറ്റ്ഫോലൂടെ സാധിക്കുന്നതാണ്. പിഴ ഒടുക്കാൻ മാത്രമല്ല താമിലൂടെ പിഴയ്ക്കെതിരെ അപ്പീൽ ചെയ്യാനും സാധിക്കുന്നതാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം.

പിഴ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ താമിലൂടെ അപ്പീൽ സമർപ്പിക്കേണ്ടതാണ്. അപ്പീൽ സമർപ്പിക്കുന്നതിനോടൊപ്പം അത് സാധൂകരിക്കുന്ന കൃത്യമായ തെളിവുകളും സമർപ്പിക്കേണ്ടതാണ്. ഇത് പരിശോധിച്ചതിന് ശേഷമാകും അപ്പീൽ പരിഗണിക്കോ വേണ്ടായോ എന്ന് അധികൃതർ തീരുമാനമെടുക്കുന്നത്. യുഎഇ പാസ് ഉപയോഗിച്ച് താമിൽ രജിസ്ട്ർ ചെയ്ത് തുടർന്ന് ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.

ALSO READ : Al Nahdi Exchange: അൽ നഹ്ദി എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്; നിയമലംഘനം നടത്തിയെന്ന് കണ്ടെത്തൽ

ഒരു പിഴയ്ക്കെതിരെ ഒരു തവണ മാത്രമെ അപ്പീൽ സമർപ്പിക്കാനാകൂ. ആരുടെ പേരിലാണോ പിഴ ലഭിച്ചിരിക്കുന്നത് ആ വ്യക്തി തന്നെ വേണം അപ്പീൽ നൽകേണ്ടത്. ലംഘനം ഉണ്ടാകാൻ കാരണമെന്താണ് വിശദീകരിക്കാൻ അപ്പീൽ സമർപ്പിക്കുന്നവർ പ്രതിജ്ഞബദ്ധരാണ്. ഇത് പരിഗണിച്ചതിന് ശേഷം അധികൃതർ സൈറ്റിലെത്തി വീണ്ടും പരിശോധിക്കുന്നതാണ്. എന്നാൽ വീണ്ടും അതേ ലംഘനം തുടർന്ന് പിൻവലിച്ച പിഴ വീണ്ടും പുനഃസ്ഥാപിക്കുകയോ ഇരട്ടിയാക്കുകയോ ചെയ്യും.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ