Human Barbie: യുവത്വം എന്നും നിലനില്‍ക്കണം! മകനില്‍ നിന്നും രക്തം സ്വീകരിക്കാനൊരുങ്ങി ‘മനുഷ്യ ബാര്‍ബി’

Who is Marcela Iglesias: തനിക്ക് സൗന്ദര്യ ചികിത്സ നടത്തുന്നതിനായി രക്തം നല്‍കാന്‍ മകന് വളരെയധികം സന്തോഷമുണ്ടെന്നാണ് മാര്‍സെല പറയുന്നത്. സ്വന്തം മകനല്‍ നിന്നോ അല്ലെങ്കില്‍ മകളില്‍ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പുതുയുഗമാണ് പിറവിയെടുക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

Human Barbie: യുവത്വം എന്നും നിലനില്‍ക്കണം! മകനില്‍ നിന്നും രക്തം സ്വീകരിക്കാനൊരുങ്ങി മനുഷ്യ ബാര്‍ബി

മാര്‍സെല ഇഗ്ലേഷ്യയും മകനും

Published: 

03 Jan 2025 19:38 PM

യുവത്വം നിലനിര്‍ത്തുന്നതിനായി പല വഴികള്‍ തിരയുന്നവരാണ് നമ്മള്‍. ചിലവഴികള്‍ പരീക്ഷിച്ച് പരാജയപ്പെടുന്നവരും ധാരാളം. എന്നാല്‍ യൗവനം നിലനിര്‍ത്തുന്നതിനായി കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും ചിലവഴിക്കുന്നവരെ കുറിച്ചറിയാമോ? അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് ബ്രയാന്‍ ജോണ്‍സന്‍.

എന്നാല്‍ ബ്രയാന്‍ ജോണ്‍സനേയും പിന്തള്ളികൊണ്ട് സൗന്ദര്യ പരീക്ഷണത്തിനൊരുങ്ങുന്ന മറ്റൊരു യുവതിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യ ബാര്‍ബി എന്നറിയപ്പെടുന്ന മാര്‍സെല ഇഗ്ലേഷ്യ ആണ് ചര്‍ച്ചകള്‍ക്ക് തിരിതെളിച്ചിരിക്കുന്നത്. ലോസ് ആഞ്ചലസ് സ്വദേശിയായ 47കാരിയാണ് മാര്‍സെല ഇഗ്ലേഷ്യ. സൗന്ദര്യം സംരക്ഷിക്കുന്നതിനായി 23 കാരനായ മകന്റെ രക്തം സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് സൗന്ദര്യ ചികിത്സ നടത്തുന്നതിനായി രക്തം നല്‍കാന്‍ മകന് വളരെയധികം സന്തോഷമുണ്ടെന്നാണ് മാര്‍സെല പറയുന്നത്. സ്വന്തം മകനല്‍ നിന്നോ അല്ലെങ്കില്‍ മകളില്‍ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പുതുയുഗമാണ് പിറവിയെടുക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

മാര്‍സെല ഇഗ്ലേഷ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മാര്‍സെല ഇഗ്ലേഷ്യ ഒരു സ്വയം പ്രഖ്യാപിത മനുഷ്യ ബാര്‍ബി ആണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായം കുറഞ്ഞ രക്തദാതാവിന്റെ കോശങ്ങളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്നും അത് സ്വന്തം മകനോ മകളോ ആണെങ്കില്‍ നല്ലതാണെന്നും മാര്‍സെല പറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌റ്റെം സെല്‍ തെറാപ്പിക്ക് വിധേയമായതിന് ശേഷമാണ് താന്‍ ഇങ്ങനയൊരു പരീക്ഷണത്തിനൊരുങ്ങുന്നതെന്നും അവര്‍ പറയുന്നുണ്ട്.

മാര്‍സെല ഇഗ്ലേഷ്യ 99,000 ഡോളര്‍ അതായത് 85 ലക്ഷം രൂപ ഇതിനോടകം തന്നെ തന്റെ യൗവന ചികിത്സയ്ക്കായി ചിലവഴിച്ചുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം ഒരു മണിക്കൂര്‍ വീതം വ്യായാമത്തിനും എട്ട് മണിക്കൂര്‍ ഉറക്കത്തിനുമായാണ് മാര്‍സെല ചിലവഴിക്കുന്നത്.

Also Read: Dubai Big Ticket: ഭാഗ്യമുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് വാങ്ങി; ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം

ഇവയ്ക്ക് പുറമെ മധുര പാനീയങ്ങള്‍, സോയ ഉത്പ്പന്നങ്ങള്‍, മദ്യം, മാംസം എന്നിവ കഴിക്കാറുമില്ല. പെസ്‌കറ്റേറിയന്‍ ഭക്ഷണക്രമമാണ് ഇവര്‍ പിന്തുടരുന്നത്. അതിനാല്‍ തന്നെ മത്സ്യം കഴിക്കും. ഇവയ്‌ക്കൊപ്പം വിറ്റാമിന്‍ കുത്തിവെപ്പുകളും എടുക്കുന്നുണ്ട്.

അതേസമയം, യുവാക്കളില്‍ നിന്നും പ്ലാസ്മ സ്വീകരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്ഡ 2019ല്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കയെ മുന്‍നിര്‍ത്തിയായിരുന്നു ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

വാര്‍ധക്യ സഹജമായ ഓര്‍മ്മക്കുറവ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അല്‍ഷിമേഴ്‌സ്, ഹൃദ്രോഗം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനായാണ് സാധാരണയായി യുവ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നത്. എന്നാല്‍ യുവ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിച്ചുകൊണ്ടുള്ള ഫലപ്രദമാണെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടില്ല. രക്തം ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ പ്ലാസ്മയുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യകള്‍ നിലനില്‍ക്കുന്നുവെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

Related Stories
Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം