AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Tensions: ‘ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ’; സുപ്രധാന പ്രഖ്യാപനവുമായി പാകിസ്താൻ പ്രധാനമന്ത്രി

India Pakistan Tensions: കംറ എയർബേസ് സന്ദർശനത്തിനിടെയാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉ​ദ്യോ​ഗസ്ഥരുമായും സൈനികരുമായും സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

India Pakistan Tensions: ‘ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ’; സുപ്രധാന പ്രഖ്യാപനവുമായി പാകിസ്താൻ പ്രധാനമന്ത്രി
Shehbaz SharifImage Credit source: TV9 Media Library
nithya
Nithya Vinu | Published: 16 May 2025 07:18 AM

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കംറ എയർബേസ് സന്ദർശനത്തിനിടെയാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉ​ദ്യോ​ഗസ്ഥരുമായും സൈനികരുമായും സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നും സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ രണ്ട് കാര്യങ്ങളില്‍ മാത്രമേ ഇനി പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്.

ALSO READ: ‘ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചില്ല; മാനസികമായി പീഡിപ്പിച്ചു’: പാക് കസ്റ്റഡിയിൽ നേരിട്ടത് വിവരിച്ച് ബിഎസ്എഫ് ജവാൻ

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ മെയ് 18 വരെ നീട്ടിയതായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചു ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലൂടെയാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതനുസരിച്ച് ഞാറാഴ്ച വരെ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടാകും.

ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തീരുമാനിച്ച പ്രകാരം അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്താൻ രാജ്യങ്ങൾ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.