Indian Rupee: കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; നാട്ടിലേക്ക് പണമയച്ച് ആഘോഷമാക്കി പ്രവാസികള്‍

Indian Rupee at Record Low: അമേരിക്കന്‍ ഡോളറിനെതിരെ 90 ന് മുകളിലാണ് രൂപയുടെ മൂല്യം. ഈ നിരക്കിലേക്ക് എത്തിയതാണ് ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ഒരു ദിര്‍ഹത്തിന് 24.70 മുതല്‍ 24.75 രൂപ വരെയാണുള്ളത്.

Indian Rupee: കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; നാട്ടിലേക്ക് പണമയച്ച് ആഘോഷമാക്കി പ്രവാസികള്‍

പ്രതീകാത്മക ചിത്രം

Published: 

19 Jan 2026 | 02:03 PM

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴോട്ട് പതിക്കുന്നത് അവസരമാക്കിയെടുത്ത് പ്രവാസികള്‍. രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തിയതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു. ഒരു യുഎഇ ദിര്‍ഹത്തിന് വൈകാതെ 25 രൂപയിലേക്ക് എത്തുമെന്നാണ് വിവരം. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിയാണ് രൂപയുടെ വീഴ്ച.

അമേരിക്കന്‍ ഡോളറിനെതിരെ 90 ന് മുകളിലാണ് രൂപയുടെ മൂല്യം. ഈ നിരക്കിലേക്ക് എത്തിയതാണ് ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. ഒരു ദിര്‍ഹത്തിന് 24.70 മുതല്‍ 24.75 രൂപ വരെയാണുള്ളത്. ഫെബ്രുവരിയോടെ ഇത് ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡോളറിനെതിരെ രൂപയുടെ മൂല്യം വൈകാതെ 92 ലേക്ക് എത്താനും സാധ്യതയുണ്ട്.

യുഎസ് ഡോളറുമായി ബന്ധിപ്പിക്കപ്പെട്ടവയാണ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍. അതിനാല്‍ തന്നെ ഡോളറില്‍ ഉണ്ടാകുന്ന മാറ്റവും, ഡോളറിനെതിരെ രൂപയുടെ മൂല്യവും ജിസിസി രാജ്യങ്ങളിലെ കറന്‍സികളിലും പ്രതിഫലിക്കും.

Also Read: BAPS Mandir: മാനവികതയുടെ വിശ്വപാഠശാല; അബുദാബി ബിഎപിഎസ് മന്ദിറിനെ പ്രശംസ കൊണ്ട് മൂടി യുഎഇ സാംസ്കാരിക ഉപദേശകൻ

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്യുന്നുണ്ട്. മൂല്യം കുറയുന്നത് നാട്ടിലെ ലോണുകളും മറ്റ് ആവശ്യങ്ങളും എളുപ്പത്തില്‍ സാധ്യമാക്കാന്‍ പ്രവാസികളെ സഹായിക്കുന്നു.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു, ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചു തുടങ്ങി വിവിധ കാരണങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ രൂപയുടെ മൂല്യം കുറയുന്നതിന് വലിയ ആശങ്ക വേണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. രൂപയുടെ മൂല്യം വിപണിക്ക് അനുസരിച്ച് മാറട്ടെ എന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അഭിപ്രായപ്പെടുന്നു.

Related Stories
Kabul Blast: കാബൂളില്‍ കനത്ത സ്‌ഫോടനം, ലക്ഷ്യം ചൈനീസ് പൗരന്മാര്‍? മരണസംഖ്യ ഉയരുന്നു
You Have A Message! 37 കോടി രൂപയുടെ സർപ്രൈസ് സമ്മാനം; തങ്ങളുടെ ആരോഗ്യപ്രവർത്തകരെ ഞെട്ടിച്ച് ഡോ. ഷംഷീർ വയലിൽ
Purple Star Sapphire: വില 2500 കോടി, അഴകു കൂട്ടാൻ നക്ഷത്രത്തിളക്കം, ഈ അപൂർവ്വ സൗഭാ​ഗ്യം ശ്രീലങ്കയ്ക്ക് സ്വന്തം
Spain Train Crash: അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സ്പെയിനിൽ 21 പേർ കൊല്ലപ്പെട്ടെന്ന് വിവരം
Iran Protest: ഒടുവില്‍ അക്കാര്യം ഖമേനിയും അംഗീകരിച്ചു; ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്റെ പരമോന്നത നേതാവ്‌
Donald Trump: ഗ്രീന്‍ലാന്‍ഡ് പദ്ധതിയെ അനുകൂലിച്ചില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തി ട്രംപ്
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ