സിറിയയിൽ ഇസ്രായേൽ ബോംബാക്രമണം; വാർത്ത വായിക്കുന്നതിനിടെ അവതാരിക പേടിച്ചോടി
സിറിയയിലെ സുവൈദയിൽ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസ് സമുദായവും പ്രാദേശിക സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇസ്രായേൽ ബോംബാക്രമണവുമായി ഇടപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രായേൽ സിറിയ്ക്ക് നേരെ ബോംബാക്രമണം നടത്തുകയാണ്. തലസ്ഥാന നഗരമായ ദമാസ്കസിലെ സൈനിക കേന്ദ്രങ്ങളിൽ അടക്കമാണ് ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. അതിനിടെ ദമാസ്കസിലെ ഇസ്രായേൽ ബോംബാക്രമണത്തിനിടെ സിറിയൻ വാർത്ത ചാനലിൽ തത്സമയ സംപ്രേഷണത്തിനിടെ അവതാരിക പേടിച്ചോടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി. തത്സമയ സംപ്രേഷണത്തിനിടെ ദമാസ്കസിൽ ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായപ്പോഴാണ് അവതാരക പേടിച്ച് ഇറങ്ങിയോടിയത്.
സുവൈധയിലെ പ്രാദേശിക പ്രശ്നങ്ങളിൽ സിറിയയ്ക്ക് നൽകിയിരുന്ന മുന്നറിയിപ്പുകൾ ഇതോടെ അവസാനിച്ചു, തക്കതായ മറുപടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പ്രസ്താവനയിലൂടെ അറിയിച്ചു. സിറിയയിലുള്ള ഡ്രൂസ് സമുദായത്തിന് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി തൻ്റെ പ്രസ്താനയിൽ കൂട്ടിച്ചേർത്തു. തെക്കൻ സിറയയിൽ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസ് സമൂദായവും പ്രാദേശിക മുസ്ലീം സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇസ്രായേൽ ഇപ്പോൾ ഇടപ്പെട്ടിരിക്കുന്നത്.
ഇസ്രായേലിൻ്റെ ബോംബാക്രമണത്തിൽ ഭയന്നോടുന്ന വാർത്ത അവതാരിക
החלו המכות הכואבות pic.twitter.com/1kJFFXoiua
— ישראל כ”ץ Israel Katz (@Israel_katz) July 16, 2025
സിറിയയ്ക്ക് നേരെ ഇസ്രായേൽ ഇന്ന് ഇപ്പോൾ മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. നേരത്ത ദമാസ്കസിലെ സിറിയൻ സൈനിക കേന്ദ്രങ്ങളിൽ അടക്കം ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു.