AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abu Dhabi: 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുത്; അബുദാബിയിൽ 12 സ്കൂളുകൾക്ക് നിയന്ത്രണം

Abu Dhabi Bans 12 Private Schools: 12 സ്വകാര്യ സ്കൂളുകളിൽ 11, 12 ക്ലാസുകളിലേക്കുള്ള പ്രവേശനം വിലക്കി അബുദാബി. അന്വേഷണത്തിന് ശേഷമാണ് തീരുമാനം.

Abu Dhabi: 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുത്; അബുദാബിയിൽ 12 സ്കൂളുകൾക്ക് നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 16 Jul 2025 15:41 PM

അബുദാബിയിൽ 12 സ്കൂളുകൾക്ക് നിയന്ത്രണം. ഈ സ്കൂളുകളിലെ 11, 12 ക്ലാസുകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിട്ടു. അക്കാദമിക്കലായ നിലവാരം കാത്തുസൂക്ഷിക്കുന്നതിനായാണ് താത്കാലികമായി ഈ സ്കൂളുകളെ വിലക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് കോളജ് ആണ് തീരുമാനം അറിയിച്ചത്. മതിയായ നിലവാരമില്ലാതെ സ്കൂളുകൾ പ്രവർത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 12 സ്കൂളുകളെ നിയന്ത്രിക്കുകയായിരുന്നു. പഠനനിലവാരമില്ലെങ്കിലും വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡ് നൽകുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് സ്കൂളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പ്രകടനവും പഠനനിലവാരവും കണക്കാക്കി കൃത്യമായ ഗ്രേഡ് നൽകണമെന്നാണ് നിബന്ധന.

Also Read: Wizz Air: ചിലവ് കുറഞ്ഞ വിമാനയാത്ര ഇനി നടക്കില്ല; അബുദാബിയിലെ പ്രവർത്തനം അവസാനിപ്പിച്ച് വിസ് എയർ

വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇത്തരം നിബന്ധനകൾ അനിവാര്യമാണെന്ന് അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് കോളജ് പറഞ്ഞു. ഗ്രേഡ് തെറ്റായി നൽകുന്നത് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

നിയന്ത്രണം ഏർപ്പെടുത്തിയ 12 സ്കൂളുകൾ ഇനി വിശദമായ അക്കാദമിക് വിവരങ്ങൾ സമർപ്പിക്കണം. 12ആം ക്ലാസ് വിദ്യാർത്ഥികളുടെ ഗ്രേഡുകളും മറ്റ് രേഖകളും സമർപ്പിക്കണം. ഇതൊക്കെ പരിശോധിച്ചതിന് ശേഷം അധികൃതർ തീരുമാനമെടുക്കും.