Israel-Iran Conflict: ‘ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു, 24 മണിക്കൂറിനുള്ളിൽ യുദ്ധത്തിന് അവസാനമാകും’; ഡൊണാള്‍ഡ് ട്രംപ്
Iran Israel ceasefire: ഇസ്രായേലിനും ഇറാനും നടന്നുകൊണ്ടിരിക്കുന്ന ഏതൊരു ദൗത്യവും പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കുമെന്നും അതിനുശേഷം വെടിനിർത്തൽ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും ട്രംപ് തന്റെ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

Donald Trump
ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും അത് യുദ്ധത്തിന് “ഔദ്യോഗിക അന്ത്യം” വരുത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇറാനോ ഇസ്രായേലോ പ്രതികരിച്ചിട്ടില്ല.
ഇസ്രായേലിനും ഇറാനും നടന്നുകൊണ്ടിരിക്കുന്ന ഏതൊരു ദൗത്യവും പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കുമെന്നും അതിനുശേഷം വെടിനിർത്തൽ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും ട്രംപ് തന്റെ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
“എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമ ദൗത്യങ്ങൾ പൂർത്തിയാക്കി, ഏകദേശം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കും.
ALSO READ: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ
വർഷങ്ങളോളം നീണ്ടുനിൽക്കാവുന്നതും മുഴുവൻ മിഡിൽ ഈസ്റ്റിനെയും നശിപ്പിക്കാവുന്നതുമായ ഒരു യുദ്ധമാണിത്, പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല.” ട്രംപ് കുറിച്ചു.
ഖത്തറിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിന് മറുപടിയായി, ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രതികാര നടപടിയെക്കുറിച്ച് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നേരത്തെ അറിയിപ്പ് നൽകിയതിന് നന്ദിയുണ്ടെന്ന് അറിയിച്ച് ട്രംപ് ഇറാനെ പരിഹസിച്ചിരുന്നു.