Israel-Palestine Conflict: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ ‘കൂട്ടപട്ടിണി’ അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Israel-Palestine Conflict Updates: വിശപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കാതെ കുട്ടികള്‍ കരയുകയാണെന്ന് മാതാപിതാക്കള്‍ ഞങ്ങളോട് പറയുന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഡെബ്രിയേസസ് പറഞ്ഞു.

Israel-Palestine Conflict: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ കൂട്ടപട്ടിണി അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

24 Jul 2025 06:59 AM

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ആരംഭിച്ചിട്ട് ഇരുപത്തിയൊന്ന് മാസങ്ങള്‍ പിന്നിടുന്നു. ഗാസയില്‍ മരണവും പട്ടിണിയും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഗാസയിലെ സഹായവിതരണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയത് കാരണം പലസ്തീനികള്‍ കൂട്ട പട്ടിണി അനുഭവിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിശപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കാതെ കുട്ടികള്‍ കരയുകയാണെന്ന് മാതാപിതാക്കള്‍ ഞങ്ങളോട് പറയുന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഡെബ്രിയേസസ് പറഞ്ഞു.

സഹായമെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. പട്ടിണി മരണ സംഖ്യ ഉയര്‍ന്നു. ഇസ്രായേലിന്റെ നടപടികളെ അവരുടെ അടുത്ത സഖ്യകക്ഷികള്‍ പോലും അപലപിക്കുന്നു.

ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള പുതിയ സഹായ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മെയ് മാസത്തിലാണ്. അന്ന് മുതല്‍ അവിടെ ഭക്ഷണം തേടിയെത്തിയ ആയിരത്തിലധികം ആളുകളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് നൂറുകണക്കിന് ആളുകള്‍ ജിഎച്ച്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം വെച്ച് മരിച്ചു. ഗാസയില്‍ യുഎന്നിന്റെ സഹായ വിതരണ കേന്ദ്രം മാറ്റിസ്ഥാപിക്കുന്നതിനാണ് ജിഎച്ച്എഫ് ഉണ്ടാക്കിയത്. എന്നാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

Also Read: Donald Trump: ജപ്പാനുമായി വമ്പന്‍ കരാറിന് അമേരിക്ക; 15% തീരുവ ഉണ്ടാകുമെന്ന് ട്രംപ്

ഗാസയിലെ 2.1 ദശലക്ഷം ആളുകളും ഇപ്പോള്‍ ഭക്ഷ്യ സുരക്ഷിയില്ലാത്തവരാണ്. ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് 900,000 കുട്ടികള്‍ പട്ടിണിയിലാണെന്നും 70,000 പേര്‍ ഇതിനോടകം പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നുമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും